വൃദ്ധ സഹോദരിമാര്‍ക്ക് വീടു നിര്‍മിച്ചു നല്‍കി സ്‌കൂളിന്റെ മാതൃകാ പ്രവര്‍ത്തനം
കൊട്ടാരക്കര: വൃദ്ധ സഹോദരിമാര്‍ക്ക് വീടുനിര്‍മിച്ച് നല്‍കി വിദ്യാലയം മാതൃകയായി. വെട്ടിക്കവല കാവുങ്കല്‍ ഭവാനിക്കും (84) രത്‌നമ്മക്കുമാ(65)ണ് കൊട്ടാരക്കര കരിക്കം ഇന്റര്‍ നാഷണല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് വീടു നിര്‍മിച്ചു നല്‍കിയത്. ഇവര്‍ക്കിനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങാം.
വിധവകളായ ഈ സഹോദരിമാര്‍ ചോര്‍ന്നൊലിക്കുന്ന ഒരു മണ്‍വീട്ടിലാണ് താമസിച്ചിരുന്നത്. സഹായിക്കാന്‍ ആരുമില്ലാത്ത ഇവര്‍ അടച്ചുറപ്പുള്ള ഒരു വീടു നിര്‍മ്മിച്ചുകിട്ടാന്‍ മുട്ടാത്ത വാതിലുകള്‍ കുറവായിരുന്നു. നിരവധി സര്‍ക്കാര്‍ ഓഫിസുകളില്‍ കയറിയിറങ്ങിയ ഇവര്‍ അടുത്ത് കിട്ടാവുന്ന എല്ലാ ജനപ്രതിനിധികളേയും ഈ ആവശ്യത്തിനായി സമീപിച്ചിരുന്നു. ഒടുവില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍വരെ അപേക്ഷ നല്‍കി.എന്നിട്ടും അനുകൂല നടപടികളുണ്ടായിരുന്നില്ല.
ഇതിനിടെ ഇവരുടെ ദൈന്യതയറിഞ്ഞ കരിക്കം ഇന്റര്‍ നാഷണല്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും കൂട്ടായ്മ രൂപീകരിച്ചു. ഒട്ടേറെ സുമനസുകളും സഹായിക്കാനെത്തി. ഒന്നര മാസംകൊണ്ട് ചെറുതായെങ്കിലും മനോഹരമായൊരു വീട് നിര്‍മ്മിച്ചു നല്‍കാന്‍ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. വീടിന്റെ താക്കോല്‍ദാന നാളെ വൈകിട്ട് രണ്ടരക്ക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സ്‌കൂളിന്റെ 13-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങില്‍ കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എ നിര്‍വ്വഹിക്കും. സിനിമാ നടന്‍ സുധീഷ് ആശംസ അര്‍പ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."