HOME
DETAILS
MAL
നടുവിലില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനു മര്‍ദനം
backup
February 16 2017 | 06:02 AM
ആലക്കോട്: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതായി പരാതി. നടുവില്‍ സ്വദേശി പി ഷാക്കിറി(20)നാണ് മര്‍ദനമേറ്റത്. ഇന്നലെ ഉച്ചക്ക് 12ഓടെ നടുവില്‍ ടൗണില്‍ നില്‍ക്കുകയായിരുന്ന ഷാക്കിറിനെ ജീപ്പിലെത്തിയ എട്ടംഗ സംഘം തട്ടിക്കൊണ്ടുപോവുകയും കണ്ണാടിപാറയിലെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ആര്.എസ്.എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. ഹിന്ദു യുവതിയെ വിവാഹം കഴിച്ച വിരോധം വച്ചാണ് ആര്.എസ്.എസ് പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചതെന്ന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷാക്കിര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ആലക്കോട് സി.ഐ സുരേശന്റെ നേതൃത്വത്തില്‍ നടുവില്‍ ടൗണില്‍ സുരക്ഷ ശക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."