HOME
DETAILS

മെസിയടക്കമുള്ള ആ രണ്ട് താരങ്ങൾ ആ ടീം വിട്ടപ്പോൾ അവിടെ വലിയ മാറ്റങ്ങളുണ്ടായി: സ്പാനിഷ് താരം

  
March 02, 2025 | 2:47 PM

Fabian Ruiz talks about the current form of PSG Team

സൂപ്പർതാരങ്ങളായ ലയണൽ മെസി, നെയ്മർ, കിലിയൻ എംബാപ്പെ എന്നീ താരങ്ങൾ പാരീസ് സെയ്ന്റ് ജെർമെയ്ൻ വിട്ടതിന് ശേഷം ടീമിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് പിഎസ്ജിയുടെ സ്പാനിഷ് താരം ഫാബിയൻ റൂയിസ്. മൂന്ന് താരങ്ങളും പാരീസ് വിട്ടതിന് ശേഷം ടീമിൽ കൂടുതൽ ഐക്യമുണ്ടായെന്നാണ് സ്പാനിഷ് താരം പറഞ്ഞത്..

'മൂന്ന് താരങ്ങളും ഒരുമിച്ച് ഇവിടെ കളിക്കുക എന്നത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു. അവർ മൂന്ന് പേരും ടീമിൽ നിന്നും പോവുകയും ചെയ്തു. ഇപ്പോൾ ഞങ്ങൾക്ക് വലിയ താരങ്ങൾ ആരുമില്ല. പക്ഷെ ഇപ്പോൾ ഞങ്ങളുടെ ടീമിൽ കൂടുതൽ ഐക്യമുണ്ട്,' ഫാബിയൻ റൂയിസ് പറഞ്ഞു.

ഈ മൂന്ന് താരങ്ങളും രണ്ട് സീസണുകളിലാണ് പാരീസിൽ ഒരുമിച്ച് കളിച്ചത്. രണ്ട് തവണ ലീഗ് കിരീടങ്ങൾ സ്വന്തമാക്കാനും മൂന്ന് താരങ്ങൾക്കും സാധിച്ചിരുന്നു.  ഈ രണ്ട് സീസണുകളിലും ചാമ്പ്യൻസ് ലീഗിൽ മികച്ച പ്രകടനം നടത്താൻ പാരീസിന് സാധിച്ചിരുന്നില്ല. 2021ലായിരുന്നു മെസി ബാഴ്സലോണയിൽ നിന്നും പാരീസിൽ എത്തുന്നത്. ഫ്രഞ്ച് ക്ലബിനൊപ്പം രണ്ട് സീസണുകളിലാണ് മെസി കളിച്ചിരുന്നത്. 2023ൽ മെസി അമേരിക്കൻ ക്ലബ്‌ ഇന്റർ മയാമിയിലേക്കും പോവുകയായിരുന്നു. ആ സീസണിൽ തന്നെയാണ് നെയ്മറും പാരീസ് വിട്ടത്. സഊദി ക്ലബായ അൽ ഹിലാലിലേക്കാണ് നെയ്മർ ചേക്കേറിയത്. 

എന്നാൽ പരുക്ക് വില്ലനായി എത്തിയതോടെ അൽ ഹിലാലിനൊപ്പമുള്ള ധാരാളം മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു. 2023ൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗായ്ക്കെതിരെയുള്ള മത്സരത്തിലായിരുന്നു നെയ്മറിന് പരുക്ക് പറ്റിയിരുന്നത്. ഇതിനു പിന്നാലെ നെയ്മർ ശസ്ത്രക്രിയക്ക് വിധേയനാവുകയും ഫുട്ബാളിൽ നിന്നും നീണ്ട കാലത്തേക്ക് പുറത്താവുകയും ആയിരുന്നു. നിലവിൽ നെയ്മർ തന്റെ ബാല്യകാല ക്ലബായ സാന്റോസ് എഫ്സിയുടെ താരമാണ്.

എംബാപ്പ ഈ സീസണിലായിരുന്നു പിഎസ്ജി വിട്ട് റയൽ മാഡ്രിഡിലേക്ക് പറന്നത്. റയൽ മാഡ്രിഡിനായി തകർപ്പൻ പ്രകടനങ്ങളാണ് ഫ്രഞ്ച് താരം നടത്തിക്കൊണ്ടിരിക്കുന്നത്. റയൽ മാഡ്രിഡിനായി ഈ സീസണിൽ ഇതുവരെ 26 ഗോളുകളും നാല് അസിസ്റ്റുകളുമാണ് എംബാപ്പെ നേടിയിട്ടുള്ളത്. എന്നാൽ സീസണിന്റെ തുടക്കത്തിൽ പല സമയങ്ങളിലും എംബാപ്പെ തന്റെ പ്രകടനങ്ങളുടെ പേരിൽ വിമർശിക്കപ്പെട്ടിണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം കുറിച്ച് ഇന്ത്യൻ പെൺപട; സൗത്ത് ആഫ്രിക്കയെ കീഴടക്കി ലോക കിരീടം

Cricket
  •  4 days ago
No Image

തെരുവ് നായയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലിസ് 

National
  •  4 days ago
No Image

ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നു; നൈജീരിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ട്രംപ്

International
  •  4 days ago
No Image

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് സന്തോഷവാര്‍ത്ത; നിര്‍ണായക സംവിധാനവുമായി കുവൈത്ത്‌

Kuwait
  •  4 days ago
No Image

വർക്കലയിൽ ട്രെയിനിൽ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു; പ്രതി പിടിയിൽ

crime
  •  4 days ago
No Image

മോദിയുടെ റിമോട്ട് അംബാനി-അദാനിമാരുടെ കയ്യില്‍; വലിയ നെഞ്ചുണ്ടെന്ന് കരുതി ആരും ശക്തനാവില്ല; മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

National
  •  4 days ago
No Image

രാജസ്ഥാനിൽ തീർത്ഥാടകർ സഞ്ചരിച്ച മിനിബസ് ട്രക്കിലിടിച്ച് 15 പേർ മരിച്ചു

National
  •  4 days ago
No Image

ഇന്ത്യൻ ക്യാപറ്റന് 43 വർഷം പഴക്കമുള്ള നാണക്കേടിന്റെ റെക്കോർഡ്; 21-ാം നൂറ്റാണ്ടിലെ 'വില്ലൻ'

Cricket
  •  4 days ago
No Image

കുട്ടികൾക്ക് അപകടകരം; 'ലബുബു' കളിപ്പാട്ടം വിപണിയിൽ നിന്ന് നീക്കം ചെയ്യാൻ കുവൈത്ത്

Kuwait
  •  4 days ago
No Image

ഒന്നാം ക്ലാസുകരനോട് ജാതിയധിക്ഷേപം; പാന്റിനുള്ളിലേക്ക് തേളിനെ ഇട്ടു, ക്രൂരമായി മര്‍ദ്ദിച്ചു; അധ്യാപകർക്കെതിരെ കേസ് 

National
  •  4 days ago