HOME
DETAILS
MAL
പെണ്‍കുട്ടികള്‍ വരെ മദ്യപിക്കാന്‍ തുടങ്ങിയെന്നത് തന്നെ ഭയപ്പെടുത്തുന്നു: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍
backup
February 10 2018 | 05:02 AM
പനാജി: പെണ്‍കുട്ടികള്‍ വരെ മദ്യപിക്കാന്‍ തുടങ്ങിയെന്ന കാര്യം തന്നെ ഭയപ്പെടുത്തുന്നുവെന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍.
''ഞാന്‍ എല്ലാവരെയും കുറിച്ചല്ല പറയുന്നത്. ഇവിടെ ഇരിക്കുന്നവരെപ്പറ്റിയാണ് സംസാരിക്കുന്നത്''- ഗോവയില്‍ സംഘടിപ്പിച്ച യൂത്ത് പാര്‍ലമെന്റില്‍ അദ്ദേഹം പറഞ്ഞു.
ലഹരി മാഫിയയെ തകര്‍ക്കാന്‍ പദ്ധതി ആരംഭിച്ചിട്ടുണ്ടെന്നും ലഹരി മുക്തമാക്കാനുള്ള ശ്രമം തുടരുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, പൂര്‍ണമായും ഇല്ലാതാക്കാനാവുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ലെന്നും കോളജുകളില്‍ അത്ര ലഹരി ഉപയോഗം ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."