അമിത ജോലിഭാരം: ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ സമരത്തിലേക്ക്
കുന്ദമംഗലം: അമിത ജോലിഭാരം ലഘൂകരിക്കുക, ആത്മഹത്യചെയ്ത പ്രിന്‍സിപ്പല്‍ ശ്രീദേവി ടീച്ചറുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ സമരത്തിലേക്ക്.
16ന് രജിസ്റ്ററില്‍ ഒപ്പുവയ്ക്കാതെ സൂചനാ സമരം നടത്തുമെന്ന് കേരള ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
അമിത ജോലിഭാരത്തെ തുടര്‍ന്നാണ് കൊല്ലം അഷ്ടമുടി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്രിന്‍സിപ്പല്‍ ശ്രീദേവി ആത്മഹത്യ ചെയ്തത്.
പ്രൈമറിതലത്തില്‍ 100 ലധികം കുട്ടികളുണ്ടെങ്കില്‍ ഹെഡ്മാസ്റ്റര് ക്ലാസ് എടുക്കേണ്ടതില്ലെന്നാണ് ചട്ടം. ഹയര്‍സെക്കന്‍ഡറി ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥാപന മേധാവി ക്ലാസെടുക്കേണ്ടതില്ല. സഹായത്തിന് ഓഫിസ് സ്റ്റാഫ് ഉണ്ടായിരിക്കുകയും ചെയ്യും.
16 ന് മിഠായ്തെരുവിലെ എസ്.കെ പൊറ്റക്കാട് പ്രതിമക്ക് മുന്നില്‍ സാംസ്കാരിക നായകന്മാരെ പങ്കെടുപ്പിച്ച് സംസ്ഥാനതല പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."