പരമ്പരാഗത ചികിത്സാരീതികളെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണം: സ്വാമി അഗ്നിവേശ്
കൊച്ചി: പരമ്പരാഗത ചികിത്സാ രീതികളെ എതിര്‍ക്കുന്നതിന് പകരം പ്രോത്സാഹിപ്പിക്കുവാന്‍ സര്‍ക്കാരും മാധ്യമങ്ങളും ശ്രമിക്കണമെന്ന് സ്വാമി അഗ്നിവേശ്.
ആഗോള രാഷ്ട്രീയത്തെയും മാധ്യമങ്ങളെയും നിയന്ത്രിക്കുന്ന കോര്‍പറേറ്റ് മരുന്നു കമ്പനികളുടെ ശതകോടികള്‍ മുടക്കിയുള്ള എതിര്‍പ്രചാരണങ്ങളെ എതിര്‍ക്കുന്ന പ്രകൃതി ചികിത്സകര്‍ മൊത്തം സമൂഹത്തിന്റെയും പിന്തുണ അര്‍ഹിക്കുന്നു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുകയും കച്ചവട ഭക്ഷണ സാധനങ്ങളും രാസവസ്തുക്കളുമടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ ഒഴിവാക്കുകയും ചെയ്താല്‍ രോഗങ്ങളെ സ്വയം മാറ്റിയെടുക്കാമെന്നും രോഗങ്ങളില്ലാതെ ജീവിക്കാമെന്നും സ്വന്തം ജീവിതത്തിലൂടെ നിരന്തരമായി തെളിയിക്കുന്ന പ്രകൃതി ചികിത്സകര്‍ കേരളത്തില്‍ വേട്ടയാടപ്പെടുന്നത് ദൗര്‍ഭാഗ്യകരമാണ്.
പ്രകൃതി ചികിത്സയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒരു സോഷ്യല്‍ ഓഡിറ്റിങ്ങ് നടത്തണം. ഗുരുതരമായ ദോഷഫലങ്ങളെ തുടര്‍ന്ന് ലോകമെമ്പാടും വാക്‌സിനുകള്‍ക്കെതിരേ നടന്നുവരുന്ന ജനകീയസമരങ്ങളെ കണ്ടില്ലെന്ന് നടിച്ച് കേരളത്തില്‍ വാക്‌സിനെതിരേ സംശയങ്ങള്‍ ഉന്നയിക്കുന്ന പ്രകൃതി ചികിത്സകരെ സാമൂഹ്യവിരുദ്ധരെന്ന് മുദ്രകുത്തി പീഡിപ്പിക്കുന്നതില്‍ ഇടതുപക്ഷ സര്‍ക്കാരിലെ ആരോഗ്യമന്ത്രിയാണ് മുന്നില്‍ നില്‍ക്കുന്നത് എന്നത് ഖേദകരമാണ്.
സ്വന്തം ആഹാരം തീരുമാനിക്കാനുള്ള അവകാശം മുന്‍നിര്‍ത്തി സസ്യാഹാര പ്രചാരണം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 11ന് രാവിലെ 11 മണിക്ക് തിരൂര്‍ നൂര്‍ ലെയ്‌നില്‍ ചേരുന്ന ബദല്‍ ചികിത്സകരുടെ സംഗമം സ്വാമി അഗ്‌നിവേശ് ഉദ്ഘാടനം ചെയ്യും. ഡോ. എം.പി.മത്തായി, തായാട്ട് ബാലന്‍, ഖദീജനര്‍ഗീസ്, അഡ്വ.പി.എ.പൗരന്‍ തുടങ്ങിയവര്‍ സംസാരിക്കും. മാര്‍ച്ച് രണ്ട് വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് എറണാകുളം ഗാന്ധി ഭവനില്‍ ആധുനിക അധിനിവേശങ്ങളും ജനകീയ പ്രതിരോധങ്ങളും എന്ന വിഷയത്തില്‍ മേധാ പട്കര്‍ പ്രഭാഷണം നടത്തും. മാര്‍ച്ച് 11 ഞായറാഴ്ച പത്തു മണിക്ക് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന സസ്യാഹാര സംഗമത്തില്‍ ഡോ. ബി.എം.ഹെഗ്‌ഡെ മുഖ്യപ്രഭാഷണം നടത്തും.ഈ പരിപാടികളുടെ തുടര്‍ച്ചയായി ഈ വര്‍ഷം സംസ്ഥാനതല വൈദ്യമഹാസഭയും അടുത്ത വര്‍ഷം അഖിലേന്ത്യാ വൈദ്യമഹാസഭയും സംഘടിപ്പിക്കും. ജനാരോഗ്യ പ്രസ്ഥാനം ചെയര്‍മാന്‍ ഡോ. ജേക്കബ് വടക്കഞ്ചേരിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."