സാഹിത്യോത്സവത്തില്‍ പയ്യന്നൂര്‍; ചിത്രോത്സവത്തില്‍ മൊറാഴ
സ്റ്റേജിതര ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 118 പോയിന്റോടെ പയ്യന്നൂര്‍ കോളജ് ജേതാക്കളായി. 86 പോയിന്റോടെ കാസര്‍കോട് ഗവ.കോളജ് രണ്ടാം സ്ഥാനവും 70 പോയിന്റോടെ തലശ്ശേരി കാംപസ് പാലയാട് മൂന്നാം സ്ഥാനവും നേടി. സാഹിത്യോത്സവത്തിലും പയ്യന്നൂര്‍ തന്നെയാണ് ജേതാക്കള്‍(102). കാസര്‍കോട് ഗവണ്‍മെന്റ് കോളജ് (62) രണ്ടാം സ്ഥാനവും പാലയാട് കാംപസ്, ബ്രണ്ണന്‍ കോളജ് തലശ്ശേരി (58) എന്നിവര്‍ മൂന്നാം സ്ഥാനത്തുമെത്തി.
ചിത്രോത്സവത്തില്‍ 28 പോയിന്റ് നേടി മൊറാഴ കോ ഓപറേറ്റിവ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് ജേതാക്കളായി. 26 പോയിന്റ് നേടിയ മടിക്കൈ മോഡല്‍ കോളജാണ് രണ്ടാം സ്ഥാനത്ത്. കണ്ണൂര്‍ എസ്.എന്‍ കോളജിലെ ശ്രേയ ഹരീന്ദ്രനാണു ചിത്രപ്രതിഭ. എണ്ണച്ഛായം, കൊളാഷ് എന്നിവയില്‍ ഒന്നാം സ്ഥാനവും ജലച്ഛായത്തില്‍ രണ്ടാം സ്ഥാനവും നേടിയാണ് ശ്രേയ ചിത്രപ്രതിഭയായത്.
ടെക് ഫെസ്റ്റിന് ടെക്‌നിക്കുകള്‍ പലത്
മീശ, കൂളിങ് ഗ്ലാസ്, ടൈ എല്ലാമുണ്ട്. ഇനി മീശവച്ച് കൂളിങ് ഗ്ലാസുമിട്ട് ടൈ കെട്ടി കിടിലന്‍ സെല്‍ഫിയെടുത്തോ. പടം കലക്കിയാല്‍ കൈനിറയെ സമ്മാനം കിട്ടും. കലോത്സവ നഗരിയുടെ പ്രധാന കവാടത്തിനരികിലായി എല്‍.ബി.എസ് എന്‍ജിനിയറിങ് കോളജിലെ നാലാം സെമസ്റ്റര്‍ ഐ.ടി വിദ്യാര്‍ഥിനികളുടെ സംഘമായ കാസര്‍കോട് ഗേള്‍സാണ് സെല്‍ഫി സ്റ്റേഷന്‍ ഒരുക്കിയിരിക്കുന്നത്. ഇതേ കോളജില്‍ അടുത്ത മാസം 10, 11 തിയതികളില്‍ സംഘടിപ്പിക്കുന്ന ടെക്‌നിക്കല്‍ ഫെസ്റ്റായ 'സിദ്ധി'യുടെ പ്രചാരണാര്‍ഥമാണ് ഇങ്ങനെയൊരു പരിപാടി ഈ പെണ്‍പടയുടെ ബുദ്ധിയിലുദിച്ചത്.
കലോത്സവ മത്സരാര്‍ഥികള്‍ക്കുവേണ്ടി വിവിധ സ്ഥലങ്ങളില്‍ നിന്ന് പൊവ്വല്‍ എല്‍.ബി.എസ് എന്‍ജിനിയറിങ് കോളജിലേക്കും കോളജില്‍ നിന്നു തിരിച്ചും ബസ് സൗകര്യം ലഭ്യമാണെന്നു സംഘാടകര്‍ അറിയിച്ചു. യാത്ര തികച്ചും സൗജന്യമാണ്.
രാവിലെ എല്‍.ബി.എസ്
എന്‍ജിനിയറിങ് കോളജിലേക്ക്
കാഞ്ഞങ്ങാട് നിന്ന്-8.20
ബേക്കലില്‍ നിന്ന്-8.20
കാസര്‍കോട്ടു നിന്ന്-8.40
നീലേശ്വരത്തു നിന്ന്(ഹൈവേ വഴി )-8.30
വൈകുന്നേരം
എല്‍.ബി.എസ് കോളജില്‍ നിന്ന്
കാഞ്ഞങ്ങാട്-4.30
നീലേശ്വരം-3.30
ബേക്കല്‍-4.30
കാസര്‍കോട്-3.30
കാസര്‍കോട്-4.30
ചെര്‍ക്കള-7.15, 7.45
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."