സര്‍ക്കാര്‍ കോളജുകള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഹൈടെക് ആക്കും: വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകള്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഹൈടെക് ആക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്.
ഈ സങ്കല്‍പം അര്‍ഥവത്താക്കാന്‍ ഡിജിറ്റല്‍ ലൈബ്രറി, ലബോറട്ടറി, ക്‌ളാസ് മുറികള്‍ തുടങ്ങിയ സംവിധാനങ്ങളുണ്ടാവണം. ആധുനികവല്‍കരണത്തിലൂടെയേ കലാലയങ്ങളെ കാലത്തിനൊത്ത് മാറ്റിയെടുക്കാന്‍ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സര്‍ക്കാര്‍ വനിതാ കോളജിലെ ലൈബ്രറി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ശരീരത്തിന് ഹൃദയമെന്നതുപോലെയാണ് കലാലയത്തിനും ഗ്രാമത്തിനും വായനശാലകള്‍. സമസ്തമേഖലകള്‍ക്കും ഊര്‍ജ്ജം നല്‍കേണ്ട വായനശലകളെ പരിപോഷിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ ഇടക്കാലത്ത് ഇതിന് അല്‍പം ഇടിവ് സംഭവിച്ചു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 52 കോളജുകള്‍ക്ക് 8.5 കോടിവീതം അനുവദിച്ചത് ഈ പോരായ്മ പരിഹരിക്കാനാണ്. എട്ട് പുതിയ കോളജുകള്‍ക്ക് 12 കോടിവീതവും അനുവദിച്ചിട്ടുണ്ട്. സമൂഹത്തിന്റെ വികാസത്തിനും വൈജ്ഞാനിക വിപ്‌ളവത്തിനും ഉപയോഗിച്ചത് ലൈബ്രറികളെയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."