HOME
DETAILS
MAL
മറീനാ ബീച്ചില്‍ സത്യഗ്രഹം: സ്റ്റാലിനെതിരെ പൊലിസ് കേസെടുത്തു
backup
February 19 2017 | 05:02 AM
ചെന്നൈ: കഴിഞ്ഞ ദിവസം മറീന ബീച്ചില്‍ നടത്തിയ സത്യാഗ്രഹം നടത്തിയതിന്റെ പേരില്‍ തമിഴ്നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിനെതിരെ പൊലിസ് കേസെടുത്തു. നഗരത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചു എന്നതാണ് സ്റ്റാലിനെതിരായ കേസ്.
നിയമസഭയില്‍ നാടകീയ വിശാസ വോട്ടെടുപ്പില്‍ പ്രതിഷേധിച്ചാണ് ഡി.എം.കെ എം.എല്‍.എമാരോടൊപ്പം സ്റ്റാലിന് മറീനാ ബീച്ചില്‍ നിരാഹാരമിരുന്നത്. ഇതേത്തുടര്‍ന്ന് പൊലിസെത്തി സ്റ്റാലിനെയും എം.എല്‍.എമാരേയും കസ്റ്റഡിയിലെടുത്തിരുന്നു. രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് പരാതി ബോധിപ്പിച്ച ശേഷമാണ് സ്റ്റാലില്‍ മറീനാ ബീച്ചിലെത്തിയത്.
ബീച്ചിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിലായിരുന്നു നിരാഹാര സമരം തുടങ്ങിയത്. കീറിയ കുപ്പായമിട്ടു തന്നെയാണ് സ്റ്റാലിന് സമരത്തിനെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."