ജി.എസ്.എല്‍.വി ക്രയോജനിക് എന്‍ജിന്‍ ഐ.എസ്.ആര്‍.ഒ പരീക്ഷിച്ചു
ബംഗളൂരു: നാല് ടണ്‍വരെ ഭാരമുള്ള കൃത്രിമ ഉപഗ്രഹങ്ങള്‍ വഹിക്കാവുന്ന ജി.എസ്.എല്‍ വി-മാര്‍ക്ക് 3 ബഹിരാകാശ വാഹനത്തിന്റെ ക്രയോജനിക് ഘട്ടം ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചു. തമിഴ്‌നാട് മഹേന്ദ്ര ഗിരിയിലെ പ്രൊപ്പല്‍ഷന്‍ കോംപ്ലക്‌സിലായിരുന്നു പരീക്ഷണം. ഇതുവരെ 200ഓളം പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഏപ്രിലില്‍ മാര്‍ക്ക് മൂന്ന് ജി.എസ്.എല്‍.വി ഇന്ത്യന്‍ ഉപഗ്രങ്ങളും വഹിച്ച് ബഹിരാകാശത്തേക്ക് കുതിക്കും.
മൂന്നര ടണ്‍ വരെ ഭാരമുള്ള ഉപഗ്രങ്ങള്‍ വിദേശ ബഹിരാകാശ ഏജന്‍സികളുടെ സഹായത്തോടെയാണ് ഇന്ത്യ ഇപ്പോള്‍ വിക്ഷേപിക്കുന്നത്. പി.എസ്.എല്‍.വി മാര്‍ക്ക് 3 സജ്ജമാകുന്നതോടെ നാലുടണ്‍ വരെ ഭാരമുള്ളവ ഭ്രമണ പഥത്തില്‍ എത്തിക്കാനാകും. 3.5 ടണ്‍ ഭാരം വരുന്ന ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി-സാറ്റ് 19 ആയിരിക്കും ജി.എസ്.എല്‍.വി. മാര്‍ക്ക് 3 ആദ്യം ഭ്രമണപഥത്തിലെത്തിക്കുകയെന്നാണ് വിവരം.
വിക്ഷേപണത്തിന് വരുന്ന ചെലവും കുറവായിരിക്കും.വാഹനത്തിന്റെ ക്രയോജനിക് സംവിധാനം പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചതാണെന്ന് ലിക്വിഡ് പ്രൊപല്‍ഷന്‍ സിസ്റ്റം സെന്റര്‍ ഡയരക്ടര്‍ എസ്. സോമനാഥ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."