പൈപ്പിടല്‍: പടിഞ്ഞാറന്‍ കൊച്ചിയില്‍ ഗതാഗത കുരുക്ക് രൂക്ഷം
മട്ടാഞ്ചേരി: ജനറോം കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പിടല്‍ ആരംഭിച്ചതോടെ പടിഞ്ഞാറന്‍ കൊച്ചി രൂക്ഷമായ ഗതാഗത കുരുക്കില്‍.
കരുവേലിപ്പടിയില്‍ നിന്നാരംഭിച്ച പൈപ്പിടല്‍ ജോലികള്‍ ഒരാഴ്ച പിന്നിട്ടപ്പോള്‍ തോപ്പുംപടി ജങ്ഷനില്‍ എത്തി നില്‍ക്കുകയാണ്. കരുവേലിപ്പടി, ചുള്ളിക്കല്‍ തുടങ്ങിയ ഭാഗങ്ങളില്‍ എടുത്ത കുഴികള്‍ മണ്ണിട്ട് മൂടിയിരിക്കുകയാണ്.
അശാസ്ത്രീയമായ രീതിയില്‍ ഗതാഗത സംവിധാനം ഒരുക്കിയതും ഗതാഗത തടസ്സം രൂക്ഷമാകാനിടയാക്കി.എറണാകുളത്ത് നിന്നും പള്ളുരുത്തിയില്‍ നിന്നും വരുന്ന ഇരുചക്ര വാഹനങ്ങള്‍ ഒഴികെയുള്ളവ ഇപ്പോള്‍ മുണ്ടംവേലി വഴിയാണ്.തോപ്പുംപടിയിലെത്താതെ വാഹനങ്ങള്‍ പോകുന്നത് മൂലം കച്ചവടത്തെ കാര്യമായി ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു.
അത് പോലെ മട്ടാഞ്ചേരിയിലേക്കു ചരക്കുമായി വരുന്ന വാഹനങ്ങളും ഗതാഗത തടസ്സം മൂലം ഒഴിവായി പോകുകയാണ്. പൈപ്പിടല്‍ ജോലി കഴിഞ്ഞ ഭാഗത്ത് മണ്ണിട്ട് മൂടിയതിനാല്‍ ഇതിലൂടെ വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്.ഇരുചക്ര വാഹന യാത്രക്കാരും കാല്‍നട യാത്രക്കാരും അപകടത്തില്‍പ്പെടുന്നതും പതിവായി മാറിയിരിക്കുകയാണ്.മണിക്കൂറുകളാണ് ഇവിടത്തെ ഗതാഗത തടസ്സം മൂലം യാത്രക്കാര്‍ക്ക് നഷ്ടമാകുന്നണ്.തിരക്കൊഴിഞ്ഞ ഞായറാഴ്ച പോലും തോപ്പുംപടിയില്‍ ഗതാഗതം തടസ്സപ്പെടുകയാണ്.
പൈപ്പിടല്‍ ജോലി പൂര്‍ണ്ണമായും തീര്‍ന്ന് റോഡുകള്‍ സഞ്ചാര യോഗ്യമാകണമെങ്കില്‍ മാസങ്ങള്‍ എടുക്കുമെന്നാണ് പറയുന്നത്.റോഡ് പൊളിച്ചതിനെ തുടര്‍ന്ന് രൂക്ഷമായ പൊടി ശല്യം യാത്രക്കാര്‍ക്ക് പുറമേ കച്ചവട സ്ഥാപനങ്ങള്‍ക്കും ഏറെ ഭീഷണിയായി മാറിയിരിക്കുകയാണ്.ഒരു മാസത്തിനകം പൈപ്പിടല്‍ ജോലി തീര്‍ക്കുമെന്നാണ് അധികൃതര്‍ പറഞ്ഞിട്ടുള്ളതെങ്കിലും അതിന് സാധ്യത വിരളമാണ്.ഗതാഗത തടസ്സ രൂക്ഷമാകുന്നതിന് മറ്റൊരു കാരണം പകല്‍ സമയങ്ങളില്‍ കണ്ടയ്‌നര്‍ ലോറികള്‍ കടത്തി വിടുന്നതാണ്.ഇപ്പോള്‍ ഗതാഗതം തിരിച്ച് വിടുന്ന വഴികള്‍ ഇടുങ്ങിയതാണ്.
ഇതിലൂടെയാണ് തിരക്കേറിയ സമയങ്ങളില്‍ പോലും വലിയ കണ്ടയ്‌നര്‍ ലോറികള്‍ കടന്ന് പോകുന്നത്.ട്രാഫിക് പൊലിസാകട്ടെ ഇതൊന്നും ശ്രദ്ധിക്കാതെ മറ്റ് ജോലികളില്‍ മുഴുകിയിരിക്കുകയാണ്. ട്രാഫിക് വാര്‍ഡന്‍മാരാണ് പലയിടങ്ങളിലും ഗതാഗതം നിയന്ത്രിക്കുന്നതെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."