'ഒരു വിഭാഗം ബിജെപിക്കായി പ്രവർത്തിക്കുന്നു'; ഗുജറാത്ത് കോൺഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി
ഡൽഹി: ഗുജറാത്തിൽ കോൺഗ്രസിന്റെ മോശം തെരഞ്ഞെടുപ്പ് പ്രകടനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർട്ടിയിലെ ഒരു വിഭാഗം നിഷ്‌ക്രിയരാണെന്നും ചിലർ ബിജെപിക്കായി പ്രവർത്തിക്കുന്നുവെന്നുമാണ് രാഹുലിന്റെ ആരോപണം. ഗുജറാത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച രാഹുൽ, ചിലർ നേരിട്ട് ബിജെപിയുമായി ചർച്ച നടത്തുന്നുവെന്നും ചിലർ ആ പാളയത്തിലേക്ക് മാറിയതായും കുറ്റപ്പെടുത്തി.
ഗുജറാത്തിലെ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. "ഗുജറാത്ത് കോൺഗ്രസ് നേതൃത്വത്തിൽ രണ്ട് തരം ആളുകളുണ്ട് – ജനങ്ങളോട് സത്യസന്ധത പുലർത്തുകയും, അവർക്കായി പോരാടുകയും ചെയ്യുന്നവർ ഒരുവശത്തും, ജനങ്ങളിൽ നിന്ന് അകന്നു, ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നവരൊരുവശത്തും," എന്ന് അദ്ദേഹം പറഞ്ഞു.
"ഗുജറാത്ത് മഹാത്മാ ഗാന്ധിയെ നൽകിയ ഭൂപ്രദേശമാണ്. കഴിഞ്ഞ 30 വർഷമായി ഇവിടെ കോൺഗ്രസ് അധികാരത്തിൽ വന്നിട്ടില്ല. പാർട്ടിയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതുവരെ ഗുജറാത്തിലെ ജനങ്ങൾ ഞങ്ങളോട് പിന്തുണ ആവശ്യപ്പെടില്ല. എന്നാൽ, ഒരു ദിവസം ഞങ്ങൾ ഉത്തരവാദിത്തം നിറവേറ്റുമ്പോൾ, ജനങ്ങൾ ഞങ്ങളുടെ പക്കൽ തിരിച്ചുവരും," രാഹുൽ കൂട്ടിച്ചേർത്തു.
അതേസമയം, കോൺഗ്രസ് നേതാക്കൾ പാർട്ടി വിടുന്നതിൽ രാഹുൽ ഗാന്ധിയ്ക്ക് തന്നെ ആത്മപരിശോധന നടത്തേണ്ടതുണ്ടെന്ന് ബിജെപി വക്താവ് സുധാംശു ത്രിവേദി പ്രതികരിച്ചു. "സ്വന്തം പാർട്ടിക്കാർക്കെതിരേ രാഹുൽ ഗാന്ധി തിരിയുകയാണ്," എന്നും അദ്ദേഹം പരിഹാസ രൂപേണ പറഞ്ഞു.
Congress leader Rahul Gandhi has criticised the Congress' poor electoral performance in Gujarat. Rahul alleged that a section of the party is inactive and some are working for the BJP.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."