സഊദി അരാംകോ എണ്ണ കമ്പനി പൈപ് ലൈനില്‍ പൊട്ടിത്തെറി: ഒരു മരണം
ദമാം: സഊദി അരാംകോ പ്ലാന്റിലെ എണ്ണ പൈപ്പ്ലൈനില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയില്‍ ഒരു വിദേശ തൊഴിലാളി മരിക്കുകയും സ്വദേശിയടക്കം മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
കിഴക്കന്‍ പ്രവിശ്യയിലെ അബ്ഖൈഖ് പ്ലാന്റില്‍ നിന്നും റാസ്തന്നൂറയിലേക്കുള്ള പൈപ്പ്ലൈനിന്റെ 30 കിലോമീറ്റര്‍ അകലെയാണ് വന്‍തോതില്‍ എണ്ണച്ചോര്‍ച്ചയുണ്ടായത്. മരിച്ച തൊഴിലാളി കോണ്‍ട്രാക്ട് ജീവനക്കാരനാണ്. പരുക്കേറ്റവരില്‍ ഒരാള്‍ സഊദി അരാംകോ ഉദ്യോഗസ്ഥനും മറ്റു രണ്ടു പേര് കോണ്ട്രാക്ടിംഗ് ജീവനക്കാരായ വിദേശികളുമാണ്.
അരാംകോയിലെ ദ്രുതകര്‍മ സേനാവിഭാഗം സ്ഥലത്തെത്തി ചോര്‍ച്ച നിയന്ത്രിച്ചു. പരുക്കേറ്റവരെ പ്രാഥമിക ചികിത്സക്ക് ശേഷം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടുപേര്‍ ആശുപത്രി വിട്ടു. ചികിത്സയില്‍ തുടരുന്നയാള്‍ അപകട നില തരണം ചെയ്തതായും കമ്പനി വൃത്തങ്ങള്‍ വെളിപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."