ഓട്ടിസം ചികിത്സയില്‍ നിര്‍ണായക പരീക്ഷണവുമായി ശാസ്ത്രസംഘം
ലണ്ടന്‍: ഓട്ടിസം ചികിത്സയില്‍ നിര്‍ണായക പരീക്ഷണവുമായി ശാസ്ത്രസംഘം. ഓട്ടിസം നേരത്തെ കണ്ടെത്താനുള്ള മാര്‍ഗവുമായാണ് ബ്രിട്ടനിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ കണ്ടെത്താന്‍ വളരെ ബുദ്ധിമുട്ടുള്ള ഒരു അസുഖമാണ് ഓട്ടിസം. നിലവില്‍ ശരീരശാസ്ത്രപരമായ യാതൊരുവിധ പരീക്ഷണങ്ങള്‍ കൊണ്ടും ഈ അസുഖം കണ്ടെത്താനാകില്ല.
കുട്ടികളുടെ പെരുമാറ്റത്തെ അടിസ്ഥാനമാക്കിയാണ് ഓട്ടിസം കണ്ടെത്തുന്നത്. നിലവിലുള്ള രീതികള്‍ ഉപയോഗപ്പെടുത്തി രണ്ടു വയസിനു മുന്‍പേ ഓട്ടിസം കണ്ടെത്തുകയും സാധ്യമല്ല. പലപ്പോഴും അതിലും വൈകാറുണ്ട്. ഈ സാഹചര്യത്തിലാണു രോഗം നേരത്തെ കണ്ടെത്താനുതകുന്ന പരീക്ഷണവുമായി ശാസ്ത്രസംഘം രംഗത്തെത്തിയിരിക്കുന്നത്.
രക്ത-മൂത്രപരിശോധനകള്‍ വഴി രോഗം കണ്ടെത്താമെന്നാണു ശാസ്ത്രസംഘം നിരീക്ഷിക്കുന്നത്. ഇത്തരം പരിശോധന വഴി വളരെ നേരത്തെ രോഗം കണ്ടെത്താനാകും. വാര്‍വിക്ക് സര്‍വകലാശാലയില്‍നിന്നുള്ള ഡോ. നൈല റബ്ബാനിയുടെ നേതൃത്വത്തിലുള്ള സംഘമാണു പുതിയ പരീക്ഷണത്തിനു പിന്നില്‍. ഇതിനകം കുട്ടികളിലാണു പരീക്ഷണം നടത്തിയത്. അഞ്ചിനും 12നുമിടയില്‍ പ്രായമുള്ള 38 ഓട്ടിസം ബാധിച്ച കുട്ടികളിലും 31 ഓട്ടിസം ബാധിക്കാത്ത കുട്ടികളിലുമാണു പരീക്ഷണം നടത്തിയത്.
ഉയര്‍ന്ന തലത്തിലുള്ള പ്രോട്ടീന്റെ അപര്യാപ്തതയാണ് അസുഖത്തിനു കാരണമായി കണ്ടെത്തിയത്. രക്തത്തിലെ പ്ലാസ്മയുടെ കുറവും ഇതിനു കാരണമാകുന്നുണ്ട്. മോളിക്കുലാര്‍ ഓട്ടിസം ജേണലിലാണു പുതിയ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."