HOME
DETAILS

അണ്‍ എയിഡഡ് വിദ്യാലയങ്ങള്‍ക്ക് പൂട്ട് വീഴുന്നു

  
backup
February 23 2018 | 08:02 AM

%e0%b4%85%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%af%e0%b4%bf%e0%b4%a1%e0%b4%a1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3

 

കിളിമാനൂര്‍ : പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സര്‍ക്കാര്‍ അംഗീകാരം ഇല്ലാത്ത മുഴുവന്‍ സ്‌കൂളുകളും അടച്ചുപൂട്ടാനുള്ള നടപടി വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു.


ഇതിന്റെ ഭാഗമായി കിളിമാനൂര്‍ ഉപജില്ലയില്‍ ആകെ 32 ണ്‍ എയിഡഡ് വിദ്യാലയങ്ങളില്‍ ആദ്യഘട്ടത്തില്‍ 14 വിദ്യാലയങ്ങള്‍ക്ക് നോട്ടീസ് അയച്ചു .
എം.ജി.എം ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പൊരുന്തമണ്‍, ശ്രീ മഹാദേവ വിദ്യാനികേതന്‍ കൈലാസം കുന്ന്, അഥീന സെന്‍ട്രല്‍ സ്‌കൂള്‍ കരേറ്റ്, പ്രതിഭാ സ്‌കൂള്‍ ദര്‍ശനാവട്ടം, നൂറുല്‍ ഹുദാ ഇംഗ്ലീഷ് മീഡിയം മഞ്ഞപ്പാറ, മാതാ പബ്ലിക് സ്‌കൂള്‍ പറണ്ടക്കുഴി, ന്യൂ എറ പബ്ലിക് സ്‌കൂള്‍ മൂതല പള്ളിക്കല്‍, നയന തട്ടത്തുമല, പ്രതിഭ സെന്‍ട്രല്‍ സ്‌കൂള്‍ തട്ടത്തുമല, ആല്‍ഫ പേരൂര്‍ കാട്ടു ചന്ത, ലൂര്‍ദ് മൗണ്ട് കിളിമാനൂര്‍, ശ്രീ സരസ്വതി വിദ്യാനികേതന്‍ ചെമ്മരത്തുമുക്ക്, ഡോ.സക്കീര്‍ ഹുസൈന്‍ പബ്ലിക് സ്‌കൂള്‍ തൊളിക്കുഴി, പുതുതായി പ്രവര്‍ത്തനം ആരംഭിച്ച സെന്റ് ജോസഫ് ക്ലൗണി പബ്ലിക്ക് സ്‌കൂള്‍ എന്നിവയ്ക്കാണ് ഫെബ്രുവരി ഒന്‍പതിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ നോട്ടിസ് അയച്ചത് .
രണ്ടാം ഘട്ടത്തില്‍ , പഴയകുന്നുമ്മേല്‍ പഞ്ചായത്തിലെ ബി ആന്‍ഡ് ബി പബ്ലിക് സ്‌കൂള്‍,വി.എസ്.എസ്.ഇ.എം സ്‌കൂള്‍, വിദ്യാജ്യോതി ഇംഗ്ലീഷ് സ്‌കൂള്‍, കിളിമാനൂര്‍ പഞ്ചായത്തിലെ സെന്റ് മദര്‍ തെരേസ പബ്ലിക് സ്‌കൂള്‍, ഓക്‌സ്‌ഫോര്‍ഡ് ഇന്ത്യന്‍ സ്‌കൂള്‍ കരേറ്റ്, കരവാരം പഞ്ചായത്തിലെ അരബിന്ദോ പബ്ലിക് സ്‌കൂള്‍, മുസ്‌ലിം ജമാ അത് സ്‌കൂള്‍ തുടങ്ങി സര്‍ക്കാര്‍ അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുക്കെതിരേയും കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ അറിയിച്ചു.
നോട്ടിസ് ലഭിച്ച വിദ്യാലയങ്ങള്‍ സ്‌കൂള്‍ പ്രവര്‍ത്തനം തുടരുന്നതിന് മതിയായ അംഗീകാരപത്രം നല്‍കുന്നതിന് പകരം നാഷണല്‍ ഓപ്പണ്‍ സ്‌കൂള്‍ സാക്ഷരതക്കുള്ള എ, ബി, സി, സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിനുള്ള അധികാരപത്രം നല്‍കി വിദ്യാഭ്യാസ വകുപ്പിനെ കബളിപ്പിക്കാന്‍ ശ്രമിച്ചതായും അറിയുന്നു.
നോട്ടിസ് ലഭിച്ചിട്ടും സര്‍ക്കാര്‍ അനുമതിയില്ലാതെ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന പക്ഷം മാനേജര്‍മാര്‍ പ്രതിദിനം പതിനായിരം രൂപ വീതം പിഴ ഒടുക്കേണ്ടതായും വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നുണ്ട്.


വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തന പരിചയവും, മുന്നൂറില്‍ അധികം വിദ്യാര്‍ഥികളും, മതിയായ അടച്ചുറപ്പുള്ള കെട്ടിടം, ശുചി മുറികള്‍, കളിസ്ഥലം, ലാബ്, തുടങ്ങിയ ഭൗതിക സാഹചര്യങ്ങള്‍ ഉള്ളതുമായ വിദ്യാലയങ്ങളില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍.പി ,മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യുപി വിഭാഗം സര്‍ക്കാര്‍ അംഗീകൃത വിദ്യാലയം ഇല്ലായെങ്കില്‍ അംഗീകാരം നല്‍കാവുന്നതാണ് .
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നിയമം സര്‍ക്കാര്‍ കര്‍ക്കശമാക്കിയതിനാലാണ് സംസ്ഥാനത്തിലുടനീളം അംഗീകാരം ഇല്ലാത്ത അണ്‍ എയിഡഡ് വിദ്യാലയങ്ങള്‍ അടച്ചു പൂട്ടുന്നത്.
അംഗീകാരം ഇല്ലാതെ 2018 -19 അധ്യയന വര്‍ഷം മുതല്‍ ഒരു വിദ്യാലയവും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലായെന്നും,വിദ്യാഭ്യാസ അവകാശ നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കെതിരേ വിദ്യാലയം പൂട്ടുന്നതു വരെ നിയമനടപടികള്‍ക്കും പ്രക്ഷോഭ പരിപാടികള്‍ക്കും നേതൃത്വം നല്‍കുമെന്നും,വിദ്യാര്‍ഥികളെ സൗകര്യപ്രദമായ മറ്റ് അംഗീകൃത വിദ്യാലയങ്ങളിലേക്ക് മാറ്റി പഠനത്തിന് കോട്ടം വരാതിരിക്കാന്‍ രക്ഷാകര്‍ത്താക്കള്‍ക്ക് വേണ്ട പിന്തുണ ഉറപ്പു വരുത്തുകയും ചെയ്യുമെന്ന് അധ്യാപക സംഘടനയായ കെ. എസ്.ടി.എ ഉപജില്ലാ കമ്മിറ്റി തീരുമാനിച്ചിതായി അറിയിച്ചു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago