HOME
DETAILS

ഈ രോദനമെത്തുമോ ക്രൂരഹൃദയങ്ങളില്‍...

  
backup
February 24, 2018 | 10:44 PM

e-rodanamethumo-krura-hridayangalil

സുമയ്യയുടെ കത്തിലെ ഓരോ വാക്കും വായിച്ചാലറിയാം, ആ സഹോദരി എത്രമാത്രം വേദനിക്കുന്ന മനസ്സുമായാണ് അവ കുറിച്ചതെന്ന്. 

കേരളമുഖ്യമന്ത്രിക്കൊരു കത്തെഴുതി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കണമെന്ന മോഹമല്ലല്ലോ അവളെക്കൊണ്ട് ആ വരികള്‍ എഴുതിച്ചത്. അവളുടെയും സഹോദരിമാരുടെയും മാതാപിതാക്കളുടെയും മനസ്സില്‍ ദിവസങ്ങളായി തിങ്ങിനിറഞ്ഞ വേദന അറിയാതെ വാക്കുകളും വരികളുമായി രൂപാന്തരപ്പെടുകയായിരുന്നല്ലോ.
ഇത്തരമൊരു കത്തെഴുതിയതു കൊണ്ടു തങ്ങളുടെ ജീവിതത്തില്‍ പടര്‍ന്നു കയറിയ ഇരുള്‍ മാഞ്ഞുപോകുമെന്ന ധാരണയൊന്നും ആ കുഞ്ഞുപെങ്ങള്‍ക്ക് ഉണ്ടാകില്ല. സ്വന്തം നഷ്ടത്തിലും അവളാഗ്രഹിക്കുന്നതു തങ്ങള്‍ അനുഭവിച്ച, അനുഭവിച്ചുകൊണ്ടിരിക്കുന്ന വേദന ഇനിയൊരു കുടുംബത്തിലേയ്ക്കും കടന്നുചെല്ലാതിരിക്കട്ടെയെന്നാണ്.
സുമയ്യയുടെ എഴുത്തിലെ ഏക അപേക്ഷയും അതാണ്, 'ഇനിയാരും കൊല്ലപ്പെടരുത്, ആ കണക്കുപുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ.'
ആ വാക്കുകളിലെ വേദനയും വികാരവും പൂര്‍ണമായും ഉള്‍ക്കൊള്ളുമ്പോഴും, പ്രിയ സഹോദരീ..., ഈ അപേക്ഷ അക്രമരാഷ്ട്രീയക്കാരുടെ ബധിരകര്‍ണങ്ങളില്‍ പതിക്കുമെന്നോ ക്രൂരഹൃദയങ്ങളെ ഇത്തിരിയെങ്കിലും സ്‌നിഗ്ധമാക്കുമെന്നോ പ്രതീക്ഷിക്കാന്‍ മനസ് വിസമ്മതിക്കുകയാണ്.
അമ്പത്തിയൊന്നു വെട്ടുവെട്ടി ടി.പി ചന്ദ്രശേഖരനെന്ന ജനകീയനേതാവിന്റെ ജീവനെടുത്തപ്പോള്‍ ഈ നാട്ടില്‍ സമാധാനവും ശാന്തിയും നിലനിന്നു കാണണമെന്നാഗ്രഹിച്ചവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞത്, സുമയ്യാ.., നീയിപ്പോള്‍ എഴുതിയതിനു സമാനമായ വരികള്‍ തന്നെയായിരുന്നു,
'ഈ കൊലപാതകം അവസാനത്തേതാകട്ടെ, പകയുടെ രാഷ്ട്രീയം ഇനി ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍ ഒരു നിരപരാധിയുടെയും ജീവനെടുക്കാതിരിക്കട്ടെ.'
പക്ഷേ, പില്‍ക്കാലത്തു സംഭവിച്ചതോ...
കേരളത്തില്‍ പലയിടങ്ങളിലും, പ്രത്യേകിച്ചു കണ്ണൂരില്‍..., അക്രമങ്ങള്‍ അതിക്രൂരമായി ആവര്‍ത്തിച്ചു. ഇരു വിഭാഗവും മത്സരിച്ചു വെട്ടി. വെട്ടേറ്റു വീണവരെല്ലാം നിരപരാധികളായിരുന്നു. എന്നിട്ടും ആരുടെയും മനസ്സലിഞ്ഞില്ല.
പ്രസ്താവനകളും സമാധാനയോഗങ്ങളും പതിവുപോലെയുണ്ടായി. നേതാക്കള്‍ മാനവസ്‌നേഹത്തിന്റെ മുഖപടമണിഞ്ഞു ശാന്തിമന്ത്രമോതാന്‍ തുടങ്ങി.
അതുകണ്ട് ജനം അത്ഭുതം കൂറി നില്‍ക്കെ, മറ്റേതൊക്കെയോ ദിക്കില്‍ ആ നേതാക്കളുടെ അനുചരന്മാരായ ആരാച്ചാരന്മാര്‍ ഏതൊക്കെയോ നിരപരാധികളുടെ ജീവനെടുക്കാന്‍ ആയുധം മൂര്‍ച്ഛ കൂട്ടിക്കൊണ്ടിരിക്കുയായിരുന്നു.
ഇതാണ് ഇവിടെ ഇത്ര കാലവും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്...
അതിനിടയില്‍ ഇവര്‍ക്കെങ്ങനെയാണു സഹോദരീ.., നിന്റെ അപേക്ഷ ഉള്‍ക്കൊള്ളാനാവുക.
മനുഷ്യഹൃദയങ്ങളിലല്ലേ കാരുണ്യത്തിനും ദയയ്ക്കും സ്ഥാനമുള്ളൂ...
രാഷ്ട്രീയമൊക്കെ മാറ്റിവച്ചു ചിന്തിച്ചുനോക്കൂ.
ശുഹൈബിന്റെ മരണത്തോടെ തകര്‍ന്നത് അഞ്ചുപേരടങ്ങുന്ന ഒരു കുടുംബമാണ്. പ്രായമായ മാതാപിതാക്കള്‍ക്കും മൂന്നു സഹോദരിമാര്‍ക്കും അത്താണിയായിരുന്നു ആ യുവാവ്. സഹോദരിമാരെയെല്ലാം നല്ല നിലയില്‍ വിവാഹം കഴിപ്പിച്ചയയ്ക്കാനും വാര്‍ധക്യത്തില്‍ മാതാപിതാക്കള്‍ക്കു തണലാകാനുമൊക്കെ ശുഹൈബ് ആഗ്രഹിച്ചിരുന്നിരിക്കണം.
നാടിനും വീടിനും വേണ്ടാത്ത അക്രമിയായിരുന്നെങ്കില്‍ ശുഹൈബിനെക്കുറിച്ച് നാം ഇത്രയേറെ വേവലാതിപ്പെടേണ്ടതില്ല. രാഷ്ട്രീയക്കാരനാണെന്നതിനാല്‍ അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളിലും പ്രശ്‌നങ്ങളിലും ഇടപെടുമെന്നതൊഴിച്ചാല്‍ ഗുണ്ടയെന്നോ അക്രമിയെന്നോ വിളിക്കാനാവുന്നനായിരുന്നില്ല ശുഹൈബ്.
മാധ്യമചര്‍ച്ചകളില്‍ ചിലര്‍ ആരോപിച്ചതു ശുഹൈബ് അത്ര പുണ്യവാളനൊന്നുമല്ലെന്നാണ്. അതിനവര്‍ പറയുന്ന കാരണം സി.ഐ.ടി.യു ഓഫീസ് ആക്രമിച്ച കേസില്‍ പ്രതിയാണു ശുഹൈബ് എന്നാണ്.
ശരിയാണ്, ആ കേസില്‍ ശുഹൈബ് പ്രതിയാണ്.
എങ്ങനെ പ്രതിയായി.
സ്‌കൂളില്‍ വിദ്യാര്‍ഥിിസംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷമാണല്ലോ തുടക്കം. അതില്‍ ഇരുവിഭാഗത്തിലും പെട്ട മുതിര്‍ന്ന രാഷ്ട്രീയക്കാര്‍ ഇടപെട്ടു. അത് അവര്‍ തമ്മിലുള്ള കയ്യാങ്കളിയായി. കോണ്‍ഗ്രസുകാരുടെ പക്ഷത്തു ശുഹൈബ് ഉണ്ടായിരുന്നു. അക്രമം വിവിധ പാര്‍ട്ടി സംഘടനാ ഓഫീസിലേയ്ക്കും കടന്നു. അതിന്റെ പേരില്‍ എടുത്ത കേസിലെ പ്രതിയായിരുന്നു ശുഹൈബ്.
അത്തരമൊരു സംഭവത്തിന്റെ പേരില്‍ എതിരാളിയെ വെട്ടിനുറുക്കുകയാണോ ചെയ്യേണ്ടത്.
കേരളത്തില്‍ തങ്ങളുടെ അഞ്ഞൂറിലേറെ പ്രവര്‍ത്തകരെ മറ്റു പാര്‍ട്ടിക്കാര്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്നും അതൊന്നും കാണാതെ തങ്ങളെ മാത്രം അക്രമികളായി ചിത്രീകരിക്കുകയാണെന്നുമാണു സി.പി.എം നേതാക്കള്‍ പറയുന്നത്.
അവര്‍ക്ക് എത്രയോ പ്രവര്‍ത്തകരെ നഷ്ടപ്പെട്ടിട്ടുണ്ടെന്നതു ശരിയാണ്. അതു സംഭവിക്കാന്‍ പാടില്ലാത്തതുമാണ്.
അത്തരം ക്രൂരതകള്‍ക്കു തക്ക ശിക്ഷ നല്‍കേണ്ടതുമാണ്. പക്ഷേ, അതിനുള്ള ചുമതല പൊലിസിനും കോടതിക്കുമാണ്.
പാടത്തെ പണിക്കു വരമ്പത്തു കൂലി കൊടുക്കാനോ അന്യന്റെ പാടത്തു കയറി പണിയെടുക്കാനോ ഏതു രാഷ്ട്രീയക്കാര്‍ ശ്രമിച്ചാലും അതൊരു തുടര്‍ക്കഥയായി മാറും. ലാഭത്തേക്കാള്‍ നഷ്ടമായിരിക്കും ഉണ്ടാവുക.
അതാണല്ലോ കുറേക്കാലമായി കേരളത്തില്‍, പ്രത്യേകിച്ചു കണ്ണൂരില്‍ കണ്ടുവരുന്നത്.
തങ്ങളുടെ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനു പകരം വീട്ടിയതു കൊണ്ട് എതിരാളികളുടെ കൈകെട്ടിയിടാനോ ആയുധങ്ങള്‍ താഴെയിടുവിക്കാനോ ഏതെങ്കിലും പാര്‍ട്ടിക്കു കഴിഞ്ഞിട്ടുണ്ടോ.
വാളെടുത്തവരെല്ലാം വാളാല്‍ ഒടുങ്ങിയ ചരിത്രമാണ് എങ്ങുമുണ്ടായിട്ടുള്ളത്, കണ്ണൂരിലും അനുഭവം മറ്റൊന്നല്ല.
ടി.പി ചന്ദ്രശേഖരന്‍ അമ്പത്തൊന്നു വെട്ടേറ്റു വീണപ്പോള്‍ കേരളത്തിലെ മനുഷ്യത്വമുള്ള ജനങ്ങളെല്ലാം ഹൃദയം നൊന്തു പ്രാര്‍ഥിച്ചത് 'ഇനി ഇതുപോലൊരു ക്രൂരത ഈ നാട്ടില്‍ ഉണ്ടാവാതിരിക്കട്ടെ എന്നായിരുന്നു.'
എന്നാല്‍, ആ നടുക്കം മാറുംമുമ്പേ എത്രയോ പേര്‍ വെട്ടേറ്റും കുത്തേറ്റും കൊല്ലപ്പെട്ടു.
ഏറ്റവുമൊടുവില്‍, ഇതാ ശുഹൈബും.
തന്റെ സഹോദരന്റെ മരണം തീര്‍ത്ത നടുക്കത്തിനിടയില്‍ ശുഹൈബിന്റെ കുഞ്ഞുപെങ്ങള്‍ സുമയ്യ മുഖ്യമന്ത്രിക്കെഴുതിയ തുറന്ന കത്തില്‍ ഇങ്ങനെ കുറിക്കുന്നു:
'ഇനി ആരും കൊല്ലപ്പെടരുത്. ഞങ്ങളുടെ ഇക്ക ആ കണക്കുപുസ്തകത്തിലെ അവസാനത്തെ ആളാവട്ടെ.
ഞങ്ങള്‍ക്കു വേണ്ടി.., ഞങ്ങളെപ്പോലുള്ള ഒരുപാടു കുടുംബങ്ങള്‍ക്കു വേണ്ടി ഈ ക്രൂരതകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ഒരു ഉറപ്പ്, അതെങ്കിലും ഞങ്ങള്‍ക്കു നല്‍കില്ലേ.'
പ്രിയ സഹോദരീ..., നിന്റെ ഈ യാചന സഫലമാ കട്ടെയെന്ന്, ആശങ്കയ്ക്കിടയിലും പ്രാര്‍ഥിിക്കട്ടെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീണ്ടും യൂ ടേണ്‍; ബിഹാറില്‍ മത്സരിക്കാനില്ലെന്ന് ജഎംഎം; ഇന്‍ഡ്യ സഖ്യത്തില്‍ പുനപരിശോധന ആവശ്യമെന്നും പാര്‍ട്ടി

National
  •  14 minutes ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് ചട്ടവിരുദ്ധം;  വിലക്ക് മറികടന്നാല്‍ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

National
  •  24 minutes ago
No Image

മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു; ദാരുണമായ ആപകടം മൈസൂരു സാലിഗ്രാമത്തിൽ

National
  •  an hour ago
No Image

പ്രീമിയർ ലീഗിൽ എന്താണ് സംഭവിക്കുന്നത്; നിലവിലെ ചാമ്പ്യൻമാർക്ക് തുടർച്ചയായ മൂന്നാം തോൽവി; ആൻഫീൽഡിൽ യുണൈറ്റഡ് ജയിച്ചത് 10 വർഷത്തിന് ശേഷം

Football
  •  an hour ago
No Image

കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി അറസ്റ്റിൽ

crime
  •  an hour ago
No Image

ആ പ്രതിജ്ഞ പാലിക്കും, നെതന്യാഹു കാനഡയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും; ട്രൂഡോയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി കാർണി

International
  •  2 hours ago
No Image

മത്സരയോട്ടത്തിനിടെ ബസ് സ്കൂട്ടറിൽ തട്ടി; റോഡിൽ വീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

റൺവേയിൽ നിന്ന് തെന്നിമാറിയ കാർഗോ വിമാനം കടലിൽ പതിച്ചു; രണ്ട് പേർ മരിച്ചു, നാല് ജീവനക്കാർ രക്ഷപ്പെട്ടു

International
  •  2 hours ago
No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി

National
  •  5 hours ago
No Image

ദുബൈയിലെ വാടക വിപണി സ്ഥിരതയിലേക്ക്; കരാര്‍ പുതുക്കുന്നതിന് മുമ്പ്  വാടകക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

uae
  •  6 hours ago