മധുവിന്റെ കുടുംബത്തിന് 18.25 ലക്ഷം ധനസഹായം
അഗളി: അട്ടപ്പാടി മുക്കാലിയില്‍ ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ മധുവിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 18.25 ലക്ഷം രൂപ ധനസഹായം നല്‍കും.
മന്ത്രി എ.കെ ബാലന്‍ മധുവിന്റെ വീട്ടില്‍ നേരിട്ടെത്തിയാണ് ധനസഹായം പ്രഖ്യാപിച്ചത്. ആദ്യഗഡുവായി 4.25 ലക്ഷം രൂപയുടെ ചെക്ക് മന്ത്രി മധുവിന്റെ അമ്മ മല്ലിക്ക് കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം, എസ്.സി, എസ്.ടി ആക്ട് പ്രകാരം 8.25 ലക്ഷം എന്നിങ്ങനെയാണ് തുക നല്‍കുക. ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള തുക ഉടന്‍ മല്ലിയുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. എസ്.സി, എസ്.ടി ഫണ്ടില്‍ നിന്നുള്ള തുകയാണ് മന്ത്രി ഇന്നലെ കൈമാറിയത്. ബാക്കി നാല് ലക്ഷം രൂപ മൂന്ന് മാസത്തിനുള്ളില്‍ നല്‍കും.
മധുവിന്റെ സഹോദരിമാര്‍ക്ക് ജോലി നല്‍കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ട്. മധുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും. വനസംരക്ഷണം മാത്രമല്ല വനത്തില്‍ ജീവിക്കുന്ന വനവാസികളെ കൂടി സംരക്ഷിക്കാന്‍ വനപാലകര്‍ ബാധ്യസ്ഥരാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. അട്ടപ്പാടിയില്‍ മുടങ്ങിക്കിടക്കുന്ന മുഴുവന്‍ സമൂഹ അടുക്കളകളും പ്രവര്‍ത്തനയോഗ്യമാക്കാന്‍ മന്ത്രി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."