ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: ബാല സാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 2017ലെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സമഗ്രസംഭാവനക്കുള്ള സി.ജി ശാന്തകുമാര്‍ പുരസ്‌കാരത്തിന് ടി.കെ.ഡി മുഴപ്പിലങ്ങാട്, ശൂരനാട് രവി എന്നിവര്‍ അര്‍ഹരായി. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അവാര്‍ഡ് തുക ഇരുവര്‍ക്കുമായി വീതിച്ചുനല്‍കും. സുഗതകുമാരി, പെരുമ്പടവം ശ്രീധരന്‍, പ്രൊഫ.വി. മധുസൂദനന്‍നായര്‍ എന്നിവരടങ്ങിയ കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
മറ്റ് പുരസ്‌കാരങ്ങള്‍: കഥനോവല്‍- കുഞ്ഞുണ്ണിയുടെ യാത്രാ പുസ്തകം (എസ്.ആര്‍ ലാല്‍), കവിത-മയിലാട്ടം (ദിനകരന്‍ ചെങ്ങമനാട്), നാടകം - കൊതിപ്പായസം (വിനീഷ് കളത്തറ), ജീവചരിത്രം - കുമാരനാശാന്‍ (അംബുജം കടമ്പൂര്‍), പുനരാഖ്യാനം - ഹിതോപദേശ കഥകള്‍ (ഡോ.ടി.ആര്‍ ശങ്കുണ്ണി), ശാസ്ത്രം - മാന്ത്രികച്ചരടുകള്‍ (സി.കെ ബിജു), വൈജ്ഞാനികം - കത്തിരിക്കഥകള്‍ (ജി.എസ് ഉണ്ണികൃഷ്ണന്‍ നായര്‍), ചിത്രീകരണം - അമ്പിളിമാമനും അപ്പുറത്തേക്കൊരു ഉല്ലാസയാത്ര (ബൈജുദേവ്), പുസ്തക ഡിസൈന്‍ - പൂമരം (രഞ്ജിത് പുത്തന്‍ചിറ), പതിനായിരം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരങ്ങള്‍. 12 ന് വൈകിട്ട് നാലിന് തിരുവനന്തപുരത്ത് സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."