HOME
DETAILS

ചൂടിനെപ്പേടിച്ചോളൂ: സ്‌കൂളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി സര്‍ക്കാര്‍

  
backup
March 05 2018 | 01:03 AM

%e0%b4%9a%e0%b5%82%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%87%e0%b4%9f%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8b%e0%b4%b3%e0%b5%82-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95

തൊടുപുഴ: അന്തരീക്ഷ താപനില ഉയരുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ വടക്കന്‍ കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഭരണകൂടങ്ങള്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.
അന്തരീക്ഷ താപനില ശരാശരിയില്‍ നിന്ന് 4 മുതല്‍ 10 ഡിഗ്രിവരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പില്‍നിന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിദ്യാര്‍ഥികളുടെ ഡ്രസ് കോഡിലടക്കം മാറ്റംവരുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് ജില്ലാ ഭരണകൂടങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ഇളംനിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നതാണ് പ്രധാന വ്യവസ്ഥ. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കുകയും വിദ്യാലയങ്ങളില്‍ ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുകയും വേണം. സ്‌കൂള്‍ അസംബ്ലി അടക്കമുള്ളവ പരമാവധി ഒഴിവാക്കാനും നിര്‍ദേശമുണ്ട്. നിര്‍ജലീകരണം തടയാന്‍ കുപ്പിയില്‍ ശുദ്ധജലം കരുതാന്‍ കുട്ടികളോട് നിര്‍ദേശിക്കണമെന്നും സന്ദേശത്തിലുണ്ട്.
അതേസമയം, പരുത്തി വസ്ത്രങ്ങള്‍ ധരിക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന വ്യവസ്ഥ പ്രാവര്‍ത്തികമാകണമെങ്കില്‍ സ്‌കൂളുകളിലെ യൂനിഫോം സംവിധാനം കുറച്ചുകാലത്തേക്ക് ഒഴിവാക്കേണ്ടിവരും. സര്‍ക്കാര്‍ സൗജന്യ യൂനിഫോം പദ്ധതിപ്രകാരം അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് നിലവില്‍ വിതരണംചെയ്യുന്നത് പോളിസ്റ്റര്‍ തുണികളാണ്. ഇത് കേരളത്തിന്റെ കലാവസ്ഥക്ക് യോജിച്ചതല്ല.
കോട്ടണ്‍ തുണി ഉപയോഗിച്ചുള്ള യൂനിഫോം സൗജന്യ പദ്ധതിപ്രകാരം വിതരണംചെയ്യണമെന്ന ആവശ്യം വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ഉയരുന്നുണ്ട്. അധിക വിദ്യാലയങ്ങളിലും ക്ലാസ് മുറികളില്‍ ഫാനുകളില്ല. ഒരു ബെഞ്ചില്‍ അഞ്ച് വിദ്യാര്‍ഥികള്‍വരെ ഇരിക്കുന്നുണ്ട്. പോളിസ്റ്റര്‍ വസ്ത്രം ധരിച്ച് ചേര്‍ന്ന് ഇരിക്കുന്നതോടെ ചൂട് പിന്നെയും കൂടും. വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകും. സൗജന്യ യൂനിഫോം പദ്ധതിക്ക് ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ ചെലവിടുന്നത്. ആരോഗ്യവകുപ്പില്‍നിന്ന് അഭിപ്രായംതേടാതെ വ്യവസായ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായാണ് സൗജന്യ യൂനിഫോം പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഹയര്‍സെക്കന്‍ഡറി റീജ്യണല്‍ ഡെപ്യൂട്ടി ഡയരക്ടര്‍, വി.എച്ച്.എസ്.ഇ അസി. ഡയരക്ടര്‍മാര്‍, വിദ്യാഭ്യാസ ഉപഡയരക്ടര്‍മാര്‍ എന്നിവര്‍ക്ക് വടക്കന്‍ കേരളത്തിലെ ജില്ലാ കലക്ടര്‍മാര്‍ അടിയന്തര ഇ- മെയില്‍ സന്ദേശമയച്ചു.

 

പരീക്ഷ: രക്ഷിതാക്കള്‍ ആശങ്കയില്‍

കോഴിക്കോട്: എസ്.എസ്.എല്‍.സിയടക്കമുള്ള പരീക്ഷകള്‍ ഈ മാസം നടക്കുന്നതിനാല്‍ രക്ഷിതാക്കള്‍ ആശങ്കയില്‍. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷാ ചൂടിനൊപ്പം അന്തരീക്ഷത്തിലെ ചൂടും താങ്ങാവുന്നതിനപ്പുറമാകും. രാവിലെ 11 മുതല്‍ പുറത്തിറങ്ങരുതെന്ന് ദുരന്തനിവാരണ വകുപ്പ് റിപ്പോര്‍ട്ട് നല്‍കുകയും നട്ടുച്ച സമയത്ത് പരീക്ഷ നടത്തുകയും ചെയ്യുന്നത് വൈരുധ്യമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.
ഉച്ചയ്ക്ക് 1.45 നാണ് പരീക്ഷ തുടങ്ങുന്നത്. വൈകിട്ട് 3.30 വരെ പരീക്ഷ തുടരും. ചില പരീക്ഷകള്‍ 4.30വരെയും. കൃത്യസമയത്തു പരീക്ഷാ ഹാളില്‍ എത്തേണ്ട വിദ്യാര്‍ഥിക്ക് 11 മണിക്കെങ്കിലും വീട്ടില്‍നിന്ന് ഇറങ്ങേണ്ടിവരും. നട്ടുച്ചയ്ക്കു പുറത്തിറങ്ങുന്ന വിദ്യാര്‍ഥിയുടെ ആരോഗ്യം എങ്ങനെ സംരക്ഷിക്കുമെന്ന കാര്യത്തില്‍ രക്ഷിതാക്കള്‍ അങ്കലാപ്പിലാണ്. പരീക്ഷ രാവിലെയാക്കിയാല്‍ ഒരു പരിധിവരെ ചൂടില്‍നിന്നു വിദ്യാര്‍ഥികളെ രക്ഷിക്കാനാകും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം

Kerala
  •  2 minutes ago
No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  2 hours ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  4 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago