ചെങ്ങന്നൂര്‍: മുന്നണികളുടെ സ്ഥാനാര്‍ഥി ചിത്രം തെളിഞ്ഞു; സജി ചെറിയാനും എം.മുരളിയും ശ്രീധരന് പിള്ളയും രംഗത്ത്
ആലപ്പുഴ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴയിലെ ചെങ്ങന്നൂരില്‍ മുന്നണി സ്ഥാനാര്‍ഥികളുടെ ചിത്രം തെളിഞ്ഞു.
ഇടത് - ബി.ജെ.പി സ്ഥാനാര്‍ഥികളെക്കുറിച്ച് നേരത്തെ ധാരണയായെങ്കിലും കൂടുതല്‍ വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥിക്ക് വേണ്ടിയുളള തിരച്ചിലിലായിരുന്നു യു.ഡി.എഫ്. ഇടത് മുന്നണി സി.പി.എം ജില്ലാ സെക്രട്ടറി സജി ചെറിയാനെയും ബി.ജെ.പി അഡ്വ. ശ്രീധരന് പിള്ളയെയുമാണ് സ്ഥാനാര്‍ഥികളായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ യു.ഡി.എഫ് പതിവുപോലെ ഒരു അടി പിന്നാക്കം പോയി. ഒടുവില്‍ യു.ഡി.എഫ് ആലപ്പുഴ ജില്ലാ ചെയര്മാന് എം മുരളിയെ സ്ഥാനാര്‍ഥിയാക്കാന്‍ ഏകദേശ ധാരണയായി. ഹൈക്കമാന്റിന്റെ അന്തിമ പ്രഖ്യാപനം എത്തിയാല്‍ മുരളിയും തെരഞ്ഞെടുപ്പു ഗോദയില്‍ കച്ചമുറുക്കും.
നേരത്തെ നാലുതവണ മാവേലിക്കരയുടെ പ്രതിനിധിയായി എം.മുരളി നിയമസഭയില്‍ എത്തിയിട്ടുണ്ട്. സജി ചെറിയാന് 2006 ല്‍ ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റിട്ടുണ്ട്. ശ്രീധരന്‍പിള്ളയ്ക്ക് ഇത് രണ്ടാം ഊഴമാണ് ചെങ്ങന്നൂരില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."