സഫീറിന്റെ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലര്‍ സിറാജുദ്ദീന്റെ മകനും എം.എസ്.എഫ് പ്രവര്‍ത്തകനുമായ സഫീറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാളെ കൂടി പൊലിസ് അറസ്റ്റ് ചെയ്തു. കുന്തിപ്പുഴ നമ്പിയംകുന്ന് കോടിയില്‍ വീട്ടില്‍ സൈഫ് അലി എന്ന സൈഫു (22) വിനെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ആറായി. കുന്തിപ്പുഴ തച്ചംകുന്നന്‍ വീട്ടില്‍ അബ്ദുല്‍ ബഷീര്‍ എന്ന പൊടി ബഷീര്‍ (24), കോട്ടോപ്പാടം കച്ചേരിപ്പറമ്പ് മേലേപ്പീടിക വീട്ടില്‍ മുഹമ്മദ് ഷാര്‍ജിന്‍ എന്ന റിച്ചു (20), മണ്ണാര്‍ക്കാട് എം.ഇ.എസ് കോളജിന് സമീപം താമസിക്കുന്ന മുളയങ്കായില്‍ വീട്ടില്‍ റാഷിദ് (24), ചോമേരി ഗാര്ഡന് കോലോത്തൊടി വീട്ടില്‍ മുഹമ്മദ് സുബ്ഹാന് (20), കുന്തിപ്പുഴ പാണ്ടിക്കാട്ടില്‍ വീട്ടില്‍ അജീഷ്.പി എന്ന അപ്പുട്ടന് (24) എന്നിവരെ കേസില്‍ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 25ന് കോടതിപ്പടിയിലെ സഫീറിന്റെ ന്യൂയോര്‍ക്ക് ജെന്റ്സ് തുണിക്കടയിലാണ് സംഭവം നടന്നത്.
ഇന്നലെ അറസ്റ്റിലായ സൈഫ് അലിയുടെ ഓട്ടോയിലാണ് കൊലയാളി സംഘം സംഭവം നടന്ന ഞായറാഴ്ച ഉച്ച മുതല്‍ സഞ്ചരിച്ചിരുന്നതെന്നാണ് പൊലിസ് പറയുന്നത്. സംഭവ സ്ഥലത്ത് പ്രതികളെ എത്തിച്ചതും സൈഫ് അലിയാണ്. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."