ഇനി പരീക്ഷാ ചൂട് എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ ഇന്നു തുടങ്ങും
കാസര്‍കോട്: എസ്.എസ്.എല്‍.സി പരീക്ഷയും പ്ലസ് ടു പരീക്ഷയും ഇന്ന് തുടങ്ങും. വൈകുന്നേരം അധിക സമയമുള്ള ഇരുത്തി വായന, രാവിലെയും വൈകുന്നേരവുമായി അധിക സമയ ക്ലാസുകള്‍, പിന്നാക്കാവസ്ഥയിലുള്ളവര്‍ക്കായി പ്രത്യേക പരിശീലനം, ക്ലബുകളുടെയും മറ്റും മേല്‍നോട്ടത്തില്‍ നടന്ന രാത്രി ക്ലാസുകള്‍ തുടങ്ങിയ തീവ്ര പരിശീലനങ്ങള്‍ അവസാനിക്കുകയായി. ഇനി പഠിച്ചതൊക്കെയും മാറ്റുരയ്ക്കുന്ന പരീക്ഷാ ദിനങ്ങള്‍. പത്താംതരം ഐ.ടി പൊതു പരീക്ഷ സ്‌കൂളുകളില്‍ നടന്നു കഴിഞ്ഞു. പ്ലസ് ടു പരീക്ഷകള്‍ രാവിലെയും എസ്.എസ്.എല്‍.സി പരീക്ഷകള്‍ ഉച്ചയ്ക്കു ശേഷവുമാണ് നടക്കുക.
ജില്ലയില്‍ രണ്ടു വിദ്യാഭ്യാസ ജില്ലകളാണുള്ളത്.
ഇതില്‍ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നു 11061 കുട്ടികളും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ നിന്നു 8727 കുട്ടികളും എസ്.എസ്.എല്‍.സി പരീക്ഷയെഴുതും. ഇതില്‍ തന്നെ 656 കുട്ടികള്‍ക്കാണ് പ്രത്യേക പരിഗണന ലഭിച്ചിട്ടുള്ളത്.
ഇവര്‍ക്ക് അവര്‍ നേരിടുന്ന വെല്ലുവിളികള്‍ക്കനുസൃതമായി സ്‌ക്രൈബ്, ഇന്റര്‍പെര്‍ട്ടര്‍ സഹായം ലഭ്യമാവും.
ഇതിന്റെ മെഡിക്കല്‍ ക്യാംപുകള്‍ രണ്ടു വിദ്യാഭ്യാസ ജില്ലകളിലും നടന്നു കഴിഞ്ഞു. പരീക്ഷാപ്പേടിയകറ്റാനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനുമായി വിദ്യാലയങ്ങള്‍ തോറും കൗണ്‍സിലിങ് ക്ലാസ്സുകളും സംഘടിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."