HOME
DETAILS

സേവനം മെച്ചപ്പെടുത്തി ചിലവ് കുറഞ്ഞ രീതിയില്‍ ഹജ്ജ് നടപ്പിലാക്കണം: സഊദി ശൂറ കൗണ്‍സില്‍

  
backup
March 07 2018 | 08:03 AM

%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%82-%e0%b4%ae%e0%b5%86%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf-%e0%b4%9a%e0%b4%bf

 

റിയാദ്: സേവനം കൂടുതല്‍ മെച്ചപ്പെടുത്തി ചിലവ് കുറഞ്ഞ രീതിയില്‍ ഹജ്ജ് സംവിധാനം നടപ്പിലാക്കണമെന്ന് സഊദി പരമോന്നത സഭയായ ശൂറ കൗണ്‍സില്‍ സഊദി ഹജ്ജ്, ഉംറ മന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു. ശൂറ കൗണ്‍സില്‍ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് നിര്‍ദേശം. ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ശൂറ നല്‍കിയിട്ടുണ്ട്. തീര്‍ഥാടകരുടെ യാത്രയടക്കം മുഴുവന്‍ സേവനങ്ങളിലും പരിഷ്‌കരണവും കൊണ്ട് വരണമെന്നും നിര്‍ദേശമുണ്ട്.

ഹാജിമാരുടെ യാത്ര, പുണ്യ നഗരങ്ങളിലെ വിവിധ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള യാത്ര, ഹജ്ജ് കര്‍മ്മങ്ങള്‍ എന്നിവ അത്യാധുനിക സംവിധാനം ഉപയോഗിച്ചു നിരീക്ഷിക്കാനും ഹാജിമാര്‍ക്ക് വെയിലില്‍ നിന്നും രക്ഷയേകാന്‍ പുണ്യ സ്ഥലങ്ങളിലെ നടപ്പാതകളില്‍ തണല്‍ കുടകള്‍ വിരിച്ച് നടപ്പാക്കുന്ന സംവിധാനങ്ങളുടെ മാര്‍ഗ്ഗരേഖയ്ക്കും ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി.

എയര്‍കണ്ടീഷന്‍ ലഭ്യമല്ലാത്ത നടപ്പാതകളില്‍ ചൂടിന് ശമനമുണ്ടാക്കാനായി ശീതീകരണ സംവിധാനം നടപ്പാക്കല്‍, ഹജ്ജ് സേവനത്തിനുള്ള വാഹനങ്ങളുടെ പരമാവധി കാലാവധി പത്തു വര്‍ഷമാക്കി ചുരുക്കല്‍, പാതയോരങ്ങളില്‍ ജ്യൂസ് കടകള്‍, ചെറുകിട ഭക്ഷണ കടകള്‍ എന്നിവയില്‍ കൂടുതല്‍ മുതല്‍ മുടക്കല്‍, താമസ കേദ്രങ്ങളിലെ നിലവാരം മെച്ചപ്പെടുത്തല്‍, തീര്ഥാടകരില്‍ നിന്നുണ്ടാകുന്ന നിയമ ലംഘനങ്ങള്‍ കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ സൂക്ഷമമായി പഠനം നടത്തി ബന്ധപ്പെട്ട പരിഷ്‌കാരങ്ങള്‍ നടപ്പില്‍ വരുത്തണമെന്നും ശൂറ കൗണ്‍സില്‍ മുന്നോട്ട് വെച്ച നിര്‍ദേശത്തിലുണ്ട്.

വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഹാജിമാരില്‍ വനിതകള്‍ക്കായി പ്രത്യേക വിഭാഗത്തെ മാര്‍ഗ നിര്‍ദേശത്തിനായി തയ്യാറാക്കണമെന്നും സ്ത്രീകള്‍ ഉള്‍പ്പെടുന്ന സംഘത്തെ മാര്‍ഗ്ഗ നിര്‍ദേശത്തിനായി സജ്ജമാക്കണമെനും ഇസ്‌ലാമിക കാര്യ മന്ത്രാലയത്തോടും ശൂറ കൗണ്‍സില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago