HOME
DETAILS
MAL
പ്രതിഷേധം: ക്ഷേത്രത്തിലെ രക്താഭിഷേക ചടങ്ങ് ഉപേക്ഷിച്ചു
backup
March 09 2018 | 21:03 PM
തിരുവനന്തപുരം: പ്രതിഷേധത്തെ തുടര്‍ന്ന് ക്ഷേത്രത്തിലെ രക്താഭിഷേക ചടങ്ങ് ഉപേക്ഷിച്ചു. തിരുവനന്തപുരം ജില്ലയിലെ വിതുര തേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിലെ വിഗ്രഹം മനുഷ്യരക്തം കൊണ്ട് അഭിഷേകം ചെയ്യുന്ന ചടങ്ങാണ് എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിച്ചത്. ചടങ്ങുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ഉണ്ടായ സാഹചര്യത്തിലാണ് ഉപേക്ഷിക്കുന്നതെന്ന് ക്ഷേത്രം ഭരണസമിതി അറിയിച്ചു.
ഇത്തരം ആചാരം നടത്താനുള്ള നീക്കം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് നേരത്തെ വ്യക്തമാക്കിയിരുന്നു. സിറിഞ്ച് വഴി പലരുടെയും രക്തം സ്വീകരിച്ച് അതുകൊണ്ട് കാളി വിഗ്രഹം കുളിപ്പിക്കുമെന്നാണ് ക്ഷേത്ര കമ്മിറ്റി പുറത്തിറക്കിയ നോട്ടിസിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."