ഭരണിക്കാവ് ബ്ലോക്ക ്പഞ്ചായത്ത് ഇനി സൗരോര്‍ജ പ്രഭയില്‍
ചാരുംമൂട്: ഭരണിക്കാവ് ബ്ലോക്ക ്പഞ്ചായത്ത് ഓഫിസ് സമുച്ചയപ്രവര്‍ത്തനം സൗരോര്‍ജത്തിലേക്ക്.
10 കിലോവാട്‌സ് ശേഷിയുള്ള സൗരോര്‍ജപാനലുകള്‍ ഇതിനായി സ്ഥാപിച്ചു. ഈമാസം ഉദ്ഘാടനം നടക്കും. ബ്ലോക്ക് പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നുള്ള 10 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഓഫിസ് കെട്ടിടത്തിനു മുകളില്‍ അരൂര്‍ കെല്‍ട്രോണ്‍ യൂനിറ്റാണ് സൗരോര്‍ജ പാനലുകള്‍ സ്ഥാപിച്ചത്. കെ.എസ്.ഇ.ബി.യുമായി ഇതിനായി കരാര്‍വച്ചു. ഇന്‍സ്‌പെക്ഷന്‍ ജോലികൂടി ബാക്കിയുണ്ട്. സോളാര്‍പാനലില്‍ നിന്നുള്ള വൈദ്യുതി പകല്‍ ഓഫിസ് സമുച്ചയത്തിലെ ഓഫിസുകള്‍ക്കായി നല്‍കും. ഓഫിസ് കൂടാതെ കൃഷി അസിസ്റ്റന്‍ഡ് ഡയറക്ടര്‍ ഓഫിസും പട്ടികജാതി വികസന ഓഫിസും ഐ.സി.ഡി.എസ് ഓഫിസും ഡെയറി എസ്റ്റന്‍ഷന്‍ ഓഫിസും മരാമത്ത് അസിസ്റ്റന്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫിസും സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഇവയ്‌ക്കെല്ലാം കൂടി 12,000 രൂപയ്ക്കുമേലാണ് പ്രതിമാസമാകുന്ന വൈദ്യുതിചാര്‍ജ്. പഞ്ചായത്ത് ഓഫിസില്‍ ഉല്‍പ്പാദിപ്പിക്കുന്ന സോളാര്‍വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്കും നല്‍കും.
ഓഫിസിലെ ഉപയോഗശേഷമുള്ള വൈദ്യുതി കെ.എസ്.ഇ.ബി.ക്ക് വിലയ്ക്കാണ് നല്‍കുന്നത്. അനുബന്ധ സ്ഥാപനങ്ങളായായ ചുനക്കര കമ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍,കരിമുളയ്ക്കല്‍ പ്രീമെട്രിക് ഹോസ്റ്റല്‍,നൂറനാട് ശിശുഭവനം,പ്ലാസ്റ്റിക് സംസ്‌കരണ യൂനിറ്റ് എന്നിവയ്ക്ക് ചെലവാകുന്ന വൈദ്യുതി ചാര്‍ജ് ഇതില്‍ നിന്ന് കണ്ടെത്താനാകും. കൂടാതെ കെ.എസ്.ഇ.ബി.ക്ക് അധികം നല്‍കുന്ന വൈദ്യുതിക്കുള്ള വില ബ്ലോക്ക് പഞ്ചായത്തിന് ലഭിക്കുമെന്നും പ്രസിഡന്റ് രജനി ജയദേവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."