HOME
DETAILS

ടി.പി കേസ് പ്രതി കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം

  
backup
March 17 2018 | 00:03 AM

%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a8%e0%b4%a8%e0%b5%8d

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന സി.പി.എം നേതാവ് പി.കെ കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കാന്‍ നീക്കം. 70 വയസ് കഴിഞ്ഞെന്ന കാരണവും അസുഖങ്ങളും ചൂണ്ടിക്കാട്ടി ശിക്ഷായിളവ് നല്‍കാനാണ് നീക്കം. ശിക്ഷാകാലയളവില്‍ ഇതുവരെ 500ലേറെ ദിവസം കുഞ്ഞനന്തന് പരോള്‍ അനുവദിച്ചിട്ടുണ്ട്. ഇതു ചട്ടലംഘനമാണെന്ന ആരോപണം നിലനില്‍ക്കെയാണ് ശിക്ഷയില്‍ ഇളവുനല്‍കാന്‍ സര്‍ക്കാര്‍തലത്തില്‍ ശ്രമം നടക്കുന്നത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കുഞ്ഞനന്തന് പ്രായവും അസുഖവും കണക്കിലെടുത്ത് ശിക്ഷയില്‍ ഇളവുനല്‍കണമെന്ന് ജയില്‍ ഉപദേശക സമിതി ശുപാര്‍ശ ചെയ്തിരുന്നു. ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തര വകുപ്പ് കണ്ണൂര്‍ എസ്.പിയോട് ആവശ്യപ്പെട്ടു. ശിക്ഷായിളവ് നല്‍കണമെങ്കില്‍ വാദികളുടെയും മുഖ്യ സാക്ഷികളുടെയും മൊഴികളും പ്രദേശത്തെ പൊലിസ് സ്റ്റേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ടും വേണം. ഇതിന്റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ട ടി.പി ചന്ദ്രശേഖരന്റെ ഭാര്യയുള്‍പ്പെടെയുള്ളവരില്‍നിന്ന് പൊലിസ് മൊഴിയെടുത്തു. കൊളവല്ലൂര്‍ പൊലിസ് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. ഈ മൊഴികളുടെയും റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ എസ്.പി അന്തിമ റിപ്പോര്‍ട്ട് തയാറാക്കുകയാണ്. ഈ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ആഭ്യന്തരവകുപ്പ് തുടര്‍നടപടി സ്വീകരിക്കും.
അതേസമയം, കുഞ്ഞനന്തന്‍ ഇപ്പോഴും സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗമായി തുടരുകയാണ്. ശിക്ഷാകാലാവധി കഴിയാതെ കുഞ്ഞനന്തന്‍ പുറത്തിറങ്ങുന്നത് കൊല്ലപ്പെട്ട ടി.പിയുടെ ഭാര്യ രമ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയാകുമെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്. പരോളിലിറങ്ങിയപ്പോള്‍ കുഞ്ഞനന്തന്‍ സി.പി.എം കുന്നോത്തുപറമ്പ് ലോക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്തതിന്റെയും പാര്‍ട്ടി ഓഫിസ് ഉദ്ഘാടനം ചെയ്തതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കുഞ്ഞനന്തന്റെ അടുത്ത ബന്ധുവിന്റെ ഗൃഹപ്രവേശനത്തിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ജീവനക്കാര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. ജയില്‍ ജീവനക്കാര്‍ തടവുകാരുടെ ക്ഷണം സ്വീകരിച്ച് സല്‍ക്കാരങ്ങളില്‍ പങ്കെടുക്കരുതെന്നാണ് ചട്ടം.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട ബാലകൃഷ്ണ പിള്ളയെ ആരോഗ്യപ്രശ്‌നങ്ങള്‍ പറഞ്ഞ് ജയില്‍മോചിതനാക്കിയിരുന്നു. ഇതേ രീതി കുഞ്ഞനന്തന്റെ കാര്യത്തിലും സ്വീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം.
ടി.പി കേസ് പ്രതികളായ കുഞ്ഞനന്തനും കെ.സി രാമചന്ദ്രനും അടക്കം 1800 പേര്‍ക്ക് ശിക്ഷായിളവ് നല്‍കാനായി ജയില്‍ വകുപ്പ് തയാറാക്കിയ പട്ടിക ഗവര്‍ണര്‍ നേരത്തേ തള്ളിയിരുന്നു. പിന്നീട് ടി.പി കേസ് പ്രതികളെ ഒഴിവാക്കി പുതിയ പട്ടിക നല്‍കി. ഇതിനുപിന്നാലെയാണ് പ്രായപരിധിയുടെ പേരില്‍ ടി.പി കേസ് പ്രതികളെ പുറത്തിറക്കാന്‍ ശ്രമം നടക്കുന്നത്. കുഞ്ഞനന്തന് എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 211 ദിവസവും യു.ഡി.എഫ് സര്‍ക്കാരിന്റെകാലത്ത് 301 ദിവസവും പരോള്‍ അനുവദിച്ചുവെന്നാണ് വിവരാവകാശ രേഖ വ്യക്തമാക്കുന്നത്. 2014 ജനുവരി 24നാണ് കുഞ്ഞനന്തന്‍ ഉള്‍പ്പെടെ 11 പ്രതികളെ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ജയിലിലടച്ചത്.
അതിനിടെ, കുഞ്ഞനന്തന്‍ 70 വയസ് തികഞ്ഞവര്‍ക്ക് നല്‍കുന്ന ശിക്ഷായിളവിന് അര്‍ഹനല്ലെന്ന് കോടതിരേഖകള്‍ വ്യക്തമാക്കുന്നു. 2012ല്‍ ടി.പി കേസില്‍ കുഞ്ഞനന്തന്‍ പിടിയിലാകുമ്പോള്‍ 62 വയസാണ് രേഖപ്പെടുത്തിയത്. ഇതുവച്ചു നോക്കുമ്പോള്‍ ഇപ്പോള്‍ 68 വയസേ ആകുന്നുള്ളൂ. രേഖകളില്‍ കൃത്രിമം കാണിച്ചാണ് കുഞ്ഞനന്തന്‍ ശിക്ഷായിളവിനായി സര്‍ക്കാരിനെ സമീപിച്ചതെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.


നിയമപരമായി ഏതറ്റംവരെയും പോകും: കെ.കെ രമ

വടകര: കുഞ്ഞനന്തന് ശിക്ഷായിളവ് നല്‍കുന്നത് തടയുന്നതിനായി നിയമപരമായി ഏതറ്റംവരെയും പോകുമെന്ന് കെ.കെ രമ പറഞ്ഞു. ടി.പി കേസ് പ്രതികള്‍ക്കുമാത്രം മാനുഷിക പരിഗണന വാരിക്കോരി നല്‍കുന്നതെന്തിനാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇടതുസര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഓരോ മാസവും പകുതിയിലധികം ദിവസം കുഞ്ഞനന്തന് പരോള്‍ അനുവദിച്ചിട്ടുണ്ട്. നാലുകൊല്ലംപോലും ശിക്ഷയനുഭവിക്കാതെ കൊലക്കേസ് പ്രതിയെ പുറത്തുവിടാനുള്ള നീക്കമാണ് നടക്കുന്നതെന്നും രമ പറഞ്ഞു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളിയുടെ മരണം: അന്വേഷണത്തിന് സമിതിയെ നിയോഗിച്ച് കേന്ദ്രം

Kerala
  •  2 minutes ago
No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  4 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago