HOME
DETAILS
MAL
മദ്യനയം തിരുത്തി ബാറുകള്‍ തുറക്കുന്നതിനെ കുറിച്ച് അറിയില്ല: യെച്ചൂരി
backup
March 17 2018 | 12:03 PM
ന്യൂഡല്‍ഹി: എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനങ്ങളില്‍ ഒന്നായിരുന്നു മദ്യഉപഭോഗം കേരളത്തില്‍ കുറച്ചുകൊണ്ടുവരുമെന്നത്. അതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍, യു.ഡി.എഫ് കൊണ്ടുവന്ന മദ്യനയം തിരുത്തി ബാറുകള്‍ തുറക്കുന്നതിനെ കുറിച്ച് തനിക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
വാര്‍ത്തകള്‍ നിരവധി കേള്‍ക്കുന്നുണ്ട്. എന്നാല്‍, കേരളത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചശേഷം മാത്രമേ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."