മദ്യനയം തിരുത്തണം: എസ്.വൈ.എസ്
കോഴിക്കോട്: പൂട്ടിയ ബാറുകളും കള്ളുഷാപ്പുകളും തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സദാചാര കേരളത്തോടുള്ള വെല്ലുവിളിയെന്ന് സുന്നി യുവജനസംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, വര്‍ക്കിങ് സെക്രട്ടറിമാരായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ എന്നിവര്‍ പ്രസ്താവിച്ചു. മദ്യനയം തിരുത്തി സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടുവരണം. മദ്യം നിരോധിക്കാന്‍ ധാര്മികബാധ്യതയുള്ള ഭരണകൂടം മദ്യവുമായി ഇറങ്ങിത്തിരിക്കുന്നത് അപലപനീയമാണ്. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്മറന്ന് സര്‍ക്കാര്‍ മദ്യലോബിയുടെ പിടിയിലമരുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ്.
കേരളത്തിന്റെ സാംസ്കാരിക അടിത്തറ തകര്‍ക്കുന്നതും കുടുംബജീവിതം നശിപ്പിക്കുന്നതുമായ ലഹരി പുതുതലമുറയെ നശിപ്പിക്കുന്ന മാരക വിപത്താണ്. ഉപദേശിച്ച് മദ്യവര്‍ജനം സാധ്യമാക്കാമെന്ന സ്വപ്നം യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നും നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."