HOME
DETAILS

അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരേ ഉടന്‍ നടപടിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

  
backup
March 21 2018 | 09:03 AM

school-closed-news-kerala-2103

തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരേയുള്ള സര്‍ക്കാര്‍ നടപടി ഉടനില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ് നിയമസഭയില്‍ വ്യക്തമാക്കി. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ മാനദണ്ഡത്തിനനുസരിച്ച് സംസ്ഥാനത്തെ സ്‌കൂളുകളെ മാറ്റുന്നതിന്റെ ഭാഗമായി അംഗീകൃതമല്ലാത്ത സ്‌കൂളുകള്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. ചിലര്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ വിശദമായി പരിശോധിച്ചുവരികയാണെന്നും മന്ത്രി പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസിനു മറുപടി പറഞ്ഞു.

സ്‌കൂള്‍ മധ്യവേനല്‍ അവധിക്കായി അടയ്ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്‌കൂളുകള്‍ക്ക് നോട്ടിസ് ലഭിച്ചത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് അടിയന്തരപ്രമേയ നോട്ടിസ് നല്‍കിയ കെ.എന്‍.എ ഖാദര്‍ പറഞ്ഞു. അടുത്ത വര്‍ഷം ഈ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമോ എന്ന ആശങ്ക പോലും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമുണ്ടെന്നും ഖാദര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് സര്‍ക്കാരിന് തുറന്ന മനസാണുള്ളതെന്നായിരുന്നു മന്ത്രിയുടെ മറുപടി. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 1,066 എണ്ണത്തിനാണ് സര്‍ക്കാരിന്റെ അംഗീകാരമുള്ളത്. അംഗീകാരത്തിനായി 1,194 സ്‌കൂളുകള്‍ അപേക്ഷ നല്‍കിയതില്‍ 359 സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കി. ചില അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ അധ്യാപകര്‍ക്ക് തുച്ചമായ ശമ്പളം നല്‍കുന്നതായും വിദ്യാര്‍ഥികളില്‍നിന്ന് വന്‍ തുക ഫീസ് വാങ്ങുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ക്ക് അവരുടെ പശ്ചാത്തല സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ വര്‍ധിപ്പിക്കുന്നതിനു രണ്ടു വര്‍ഷത്തെ സാവകാശം നല്‍കണമെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് അംഗീകാരമില്ലാത്ത സ്ഥിതിയാണ്. മൂന്ന് ഏക്കര്‍ ഭൂമി സ്‌കൂളിനു വേണെന്നുള്ള നിബന്ധനകളില്‍ മാറ്റം വരുത്തണം. മികച്ച നിലവാരമുള്ള സ്‌കൂളുകളില്‍ രക്ഷിതാക്കള്‍ മക്കളെ ചേര്‍ക്കുന്നത് സ്വാഭാവികം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു തന്നെ അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടുമെന്നു അന്നത്തെ വിദ്യാഭ്യാസ മന്ത്രി പറഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ അംഗീകാരമില്ലാത്ത സ്‌കൂളുകളുടെ കാര്യത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറെന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞ പശ്ചാത്തലത്തില്‍ പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കുകയാണെന്നു രമേശ് ചെന്നിത്തല വ്യക്തമാക്കി.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago
No Image

വിദ്യാഭ്യാസ നിലവാരം: പരിഷത്തിന് വിമർശനം 

Kerala
  •  a month ago
No Image

ആത്മകഥാ വിവാദം: ഇ.പി ഇന്ന് സെക്രട്ടറിയേറ്റ് യോഗത്തില്‍ വിശദീകരണം നല്‍കിയേക്കും; മാധ്യമങ്ങളെ കാണേണ്ടപ്പോള്‍ കണ്ടോളാം എന്ന് പ്രതികരണം

Kerala
  •  a month ago
No Image

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റ് പസഫിക് സമുദ്രത്തില്‍

Kerala
  •  a month ago
No Image

ബഹിരാകാശ ജീവിതം പറഞ്ഞ് സാമന്ത ബുക്കര്‍ ഭ്രമണപഥത്തിൽ

Kerala
  •  a month ago
No Image

കണ്ണൂരില്‍ നാടകസംഘത്തിന്റെ ബസ് മറിഞ്ഞ് രണ്ട് മരണം; 14 പേര്‍ക്ക് പരുക്ക് 

Kerala
  •  a month ago
No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago