കോട്ടയം ടെക്സ്റ്റയില്‍സ് നവീകരണത്തിന് നടപടി
കടുത്തുരുത്തി: കോട്ടയം ടെക്സ്റ്റയില്‍സ് സംരക്ഷിക്കുന്നതിനും നവീകരിക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പുമന്ത്രി എ.സി മൊയ്തീന്‍ നിയമസഭയില്‍ അറിയിച്ചു.
അഡ്വ. മോന്‍സ്‌ജോസഫ് എം.എല്‍.എ ഉന്നയിച്ച ടെക്‌സ്‌റ്റൈല്‍ മേഖലയുടെ പ്രതിസന്ധി പരിഹരിക്കുന്നത് സംബന്ധിച്ച സബ്മിഷന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
2018-19 ബഡ്ജറ്റില്‍ എല്ലാ സ്പിന്നിങ്ങ് മില്ലുകള്‍ക്കുമായി കോട്ടണ്‍ പൊതുവായി വാങ്ങുന്നതിന് 20 കോടി രൂപ ഉള്‍പ്പെടെ 96.20 കോടി രൂപ ടെക്‌സ്റ്റെല്‍ മേഖലക്കുവേണ്ടി ഉള്‍പ്പെടുത്തിയിരിക്കുന്നതില്‍ നിന്ന് കോട്ടയം ടെക്സ്റ്റല്‍ നവീകരണത്തിന് ഫണ്ട് അനുവദിക്കുമെന്ന് മന്ത്രി വ്യക്ത മാക്കി.
കഴിഞ്ഞ 2 വര്‍ഷങ്ങളായി കോട്ടയം ടെക്‌സ്റ്റെല്‍സിന് സംസ്ഥാന സര്‍ക്കാര്‍ 6 കോടി 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട് അദ്ദേഹം ചൂണ്ടി കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."