പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
തളിപ്പറമ്പ്: ഐസ്ക്രീമില് ഫ്യൂരിഡാന്‍ കലര്‍ത്തി രണ്ട് യുവതികളെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതിയുടെ രേഖാചിത്രം പൊലിസ് പുറത്തുവിട്ടു. വിഷം കലര്‍ന്ന ഐസ്ക്രീം കഴിച്ച് അവശനിലയില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുറ്റ്യേരിയിലെ യുവതികള്‍ അപകടനില തരണം ചെയ്തതായി പൊലിസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പെരുമ്പടവ് സ്വദേശിയായ യുവാവ് പൊലിസ് കസ്റ്റഡിയിലായെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇന്നലെ വൈകുന്നേരം രേഖാചിത്രം പുറത്തുവിട്ടത്. ഐസ്ക്രീമും മറ്റു സാധനങ്ങളും വീട്ടിലെത്തിച്ച ഓട്ടോ ടാക്സി ഡ്രൈവറുടെയും അതിനു മുന്‍പ് ഈ ദൗത്യവുമായി പ്രതി സമീപിച്ച ഓട്ടോ ഡ്രൈവറുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലിസ് രേഖാചിത്രം തയാറാക്കിയത്. സംഭവ ദിവസം രാത്രിതന്നെ സി.ഐ കെ വിനോദ് കുമാര്‍ കേസന്വേഷണം ഏറ്റെടുത്തിരുന്നു. ഐസ്ക്രീം കഴിച്ചു തുടങ്ങിയപ്പോള്‍ തന്നെ യുവതികള്‍ അരുചി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിനു രണ്ടു ദിവസം മുന്‍പ് ഇതുപോലെ ചിക്കന്‍ ബിരിയാണിയും എത്തിച്ചിരുന്നു. ബിരിയാണിയില്‍ മണ്ണ് ചുവ അനുഭവപ്പെട്ടതിനാല്‍ കഴിക്കാതെ കളഞ്ഞുവെന്ന് ബന്ധുക്കള്‍ പൊലിസിനോട് പറഞ്ഞിട്ടുണ്ട്. വീട്ടിലെത്തിച്ച മുഴുവന്‍ സാധനങ്ങളും പൊലിസ് കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ള ഐസ്ക്രീം പരിശോധനയ്ക്കായി ലാബിലേക്ക് അയക്കുമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."