ചെറുനാരങ്ങ വില കുതിച്ചുയരുന്നു
കാസര്‍കോട്: ചൂട് കനത്തതോടെ ചെറുനാരങ്ങാ വില കുതിച്ചുയരുന്നു. രണ്ടാഴ്ച മുമ്പ് ചില്ലറ വിപണിയില്‍ കിലോ 30 രൂപയ്ക്കു വിറ്റിരുന്ന ചെറുനാരങ്ങയുടെ വില നൂറിലെത്തി. മൊത്തവിതരണക്കാര്‍ കഴിഞ്ഞ ദിവസം 80 രൂപ വച്ചാണ് ചെറുനാരങ്ങ വില്പന നടത്തിയത്. ഇത് ചില്ലറ വിപണിയിലെത്തിയപ്പോള്‍ നൂറും നൂറ്റി പത്തുമായി മാറി.
ചെറുനാരങ്ങക്ക് വില കുതിച്ചുയര്‍ന്നതോടെ നാരങ്ങാ വെള്ളത്തിനു 12 ഉം സോഡാ നാരങ്ങാ വെള്ളത്തിനു 15 ഉം രൂപയാണ് കടകളില്‍ ഈടാക്കുന്നത്. സോഡക്കു ആറു രൂപയാണ് ചില്ലറ വിപണിയില്‍ ഈടാക്കുന്നത്.
രണ്ടു മാസം മുമ്പ് വരെ 10 രൂപയാണ് സോഡാ നാരങ്ങ വെള്ളത്തിന് ഈടാക്കിയിരുന്നതെങ്കിലും പിന്നീട് ഇത് 12 ആയി ഉയര്‍ന്നു.
എന്നാല്‍ ഒരാഴ്ചയോളമായി 15 രൂപയാണ് സോഡാ നാരങ്ങ വെള്ളത്തിനു ഈടാക്കുന്നത്. വിലവര്‍ധനക്ക് കാരണം ചെറുനാരങ്ങയുടെ വില കുതിച്ചുയര്ന്നതാണെന്നു വ്യാപാരികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."