HOME
DETAILS

അഴിമതികള്‍ക്ക് മാത്രമായി ജല സംരക്ഷണപദ്ധതികള്‍

  
backup
March 23 2018 | 09:03 AM

%e0%b4%85%e0%b4%b4%e0%b4%bf%e0%b4%ae%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af

 

എരുമപ്പെട്ടി: ഒരോ ജലദിനാചരണങ്ങളും കടന്നുപോകുമ്പോഴും ജല സംരക്ഷണത്തിനും വിതരണത്തിനുമായി സര്‍ക്കാര്‍ കോടികളാണ് ചിലവഴിക്കുന്നത്. എന്നാല്‍ നടപ്പിലാക്കുന്ന പദ്ധതികള്‍ പൂര്‍ത്തികരിക്കാനും പ്രയോജനപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കാനും ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകുന്നില്ല. അതിനാല്‍ തന്നെ നിര്‍മാണം നടത്തിയതും നടത്തികൊണ്ടിരിക്കുന്നതുമായ പല പദ്ധതികളും അഴിമതിക്ക് മാത്രമായി മാറുകയാണ്.
ജലസംരക്ഷണത്തിനായി ജില്ലയില്‍ നടപ്പിലാക്കിയ പ്രധാന പദ്ധതികളില്‍ രണ്ടെണ്ണമാണ് കടങ്ങോട് മല്ലന്‍കുഴി നീര്‍ത്തട പദ്ധതിയും, ചിറ്റണ്ട ചെറുചക്കി ചോല ചെക്ക് ഡാം നിര്‍മാണവും. വന്‍തോതിലുള്ള അഴിമതി നടത്തിയതല്ലാതെ പദ്ധതികൊണ്ട് ഉദ്ദേശിച്ച ലക്ഷ്യത്തിലെത്താന്‍ ഇതുവരേയും കഴിഞ്ഞിട്ടില്ല.
ജല,നീര്‍ത്തട സംരക്ഷണത്തിനായ് 2005ല്‍ നബാര്‍ഡിന്റെ സഹായത്തോടെ ജില്ലാപഞ്ചായത്ത് രൂപം നല്‍കിയ പദ്ധതിയാണ് മല്ലന്‍കുഴി നീര്‍ത്തടം സംരക്ഷണം. മല്ലന്‍കുഴി ചോലയില്‍ മിനി ചെക്ക് ഡാം നിര്‍മാണം, കാര്‍ഷിക ജലസേചനത്തിനായി ചോലയോട് ബന്ധപ്പെട്ടുള്ള കുളങ്ങളുടേയും തോടുകളുടേയും സംരക്ഷണം മഴക്കുഴി നിര്‍മാണം എന്നിവയാണ് പദ്ധതികൊണ്ട് ലക്ഷ്യമിട്ടിരുന്നത്.
ഒരു കോടി രൂപയാണ് പദ്ധതി നടപ്പിലാക്കുന്നതിന് വകയിരിത്തിയിരുന്നത്. എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലെ അപാകതയും അഴിമതിയും കൊണ്ട് പദ്ധതി ഗുണഭോക്താക്കള്‍ക്ക് ഉപാകരപ്പെട്ടില്ല.
ചെക്ക്ഡാമിന് വിള്ളലും ചോര്‍ച്ചയും ഉള്ളതിനാല്‍ വേനലില്‍ ഒരു തുള്ളിവെള്ളം പോലും തടഞ്ഞ് നിര്‍ത്താന്‍ സാധിക്കുന്നില്ല.
തോടുകളുടേയും കുളങ്ങളുടേയും കരിങ്കല്‍ കെട്ടിയ വശങ്ങള്‍ തകര്‍ന്ന് വീണു. മഴകുഴികളുടെ നിര്‍മ്മാണം നടത്തുന്നുവെന്ന വ്യാജേന സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് സ്വകാര്യ വ്യക്തികളുടെ തോട്ടങ്ങളില്‍ റബ്ബര്‍ തൈ നടാനുള്ള കുഴികളെടുക്കുകയാണുണ്ടായത്.
എരുമപ്പെട്ടി ചിറ്റണ്ട പൂങ്ങോട് കണ്ടംചിറ വനത്തിലെ ചെറു ചക്കി ചോലയിലെ തടയിണയുടെ സ്ഥിതിയും ഇതില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല.
ഉള്‍വനങ്ങളില്‍ നിന്നും ഉത്ഭവിക്കുന്ന ചെറു നീരുറവകള്‍ കെട്ടിനിര്‍ത്തി വേനലില്‍ വന്യ ജീവികള്‍ക്ക് ദാഹമകറ്റാനും പ്രാദേശിക വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനുമായാണ് ചെറുചക്കി ചോലയില്‍ കോണ്‍ഗ്രീറ്റ് തടയണ നിര്‍മ്മിച്ചത്.
ഒരു കോടി രൂപ ചിലവഴിച്ച് നിര്‍മാണം നടത്തിയ തടയണ ഒരു വര്‍ഷം പിന്നിടുമ്പോഴേക്കും ചോര്‍ച്ചയും വിള്ളലും അനുഭവപ്പെട്ടു തുടങ്ങി.
അതിനാല്‍ തന്നെ കാലവര്‍ഷത്തില്‍ നിറഞ്ഞ് നിന്ന ജലാശയം വേനല്‍ കനക്കുന്നതോടെ വറ്റി വരളുകയാണ്. കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഈ രണ്ട് പദ്ധതികളിലും വന്‍ അഴിമതിയാണ് നടത്തിയിട്ടുള്ളത്.
ഇത്തരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിക്കാതെയും ഉദ്ദേശിച്ച പ്രയോജനം ലഭിക്കാതേയും നിരവധി ജല സംരക്ഷണ വിതരണ പദ്ധതികളാണ് ജില്ലയില്‍ നോക്കുകുത്തികളായി കിടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ Dr. ജോര്‍ജ് പി അബ്രഹാം ഫാം ഹൗസില്‍ തൂങ്ങിമരിച്ച നിലയില്‍

Kerala
  •  an hour ago
No Image

താമരശ്ശേരിയിൽ പച്ചക്കറി ലോറി മറിഞ്ഞ് അപകടം; രണ്ട് പേർക്ക് പരിക്ക്

Kerala
  •  6 hours ago
No Image

ഡാർക്ക് വെബിലൂടെ ഫ്രാൻസിൽ നിന്ന് എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റിൽ

Kerala
  •  7 hours ago
No Image

പക്ഷിയിടിച്ച് ആകാശ മധ്യത്തിൽ എഞ്ചിന് തീപിടിച്ചു; വിമാനം അടിയന്തരമായി ലാൻഡ് ചെയ്ത് ഫെഡ്‍എക്‌സ് കാർഗോ

International
  •  7 hours ago
No Image

വിദ്യാർത്ഥികളിലെ മയക്കുമരുന്ന് ഉപയോഗത്തിനെതിരെ മുന്നറിയിപ്പ് നൽകി യുഎഇ മന്ത്രാലയം

uae
  •  8 hours ago
No Image

കായംകുളത്ത് തൊണ്ടയിൽ മീൻ കുടുങ്ങി 24കാരൻ മരിച്ചു

Kerala
  •  8 hours ago
No Image

അർജന്റൈൻ ഇതിഹാസത്തിന് ശേഷം കളംനിറഞ്ഞ് സൂപ്പർതാരം; ഗോൾ മഴയുമായി ബാഴ്സ

Football
  •  8 hours ago
No Image

ചുങ്കത്തറ ഭീഷണി പ്രസംഗം; പി.വി. അൻവറിനെതിരെ പൊലീസ് കേസ്

Kerala
  •  8 hours ago
No Image

ഫുട്ബോളിൽ ആ സമയങ്ങളിൽ ഞാൻ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു: മെസി

Football
  •  8 hours ago
No Image

റമദാനിൽ ഗസയിലേക്കുള്ള അത്യാവശ്യ സാധനങ്ങളുടെ പ്രവേശനം ഇസ്രാഈൽ തടഞ്ഞു; ‘വിലകുറഞ്ഞ ബ്ലാക്ക്മെയിൽ’ എന്ന് ഹമാസ്

International
  •  8 hours ago