മാറുന്ന ലോകത്തിന്റെ ഭാഗമാകാന്‍ രാജ്യം ശ്രമിക്കണം: രഘുറാം രാജന്‍
കൊച്ചി: ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുമ്പോള്‍ അതിന്റെ ഭാഗമാകാനാണ് ഇന്ത്യ ശ്രമിക്കേണ്ടതെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. കൊച്ചിയില്‍ ഇന്നലെ സമാപിച്ച ഫ്യൂച്ചര്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റല്‍ യുഗത്തിനൊപ്പം ഉയര്‍ന്ന് ചിന്തിച്ചില്ലെങ്കില്‍ നാം അതിന്റെ ഇരകളാകും.വിദേശ സാങ്കേതിക വിദ്യകള്‍ക്കൊപ്പം നമ്മളും മുന്നേറുകയാണ് വേണ്ടത്.
മറ്റുള്ളവരെ എപ്പോഴും പിന്തുടര്‍ന്നാല്‍ പൂര്‍ണമായും വിദേശ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നവരായി നമ്മള്‍ മാറും. ഇതിലൂടെ ഭാവിയില്‍ ഒന്നുമില്ലാത്തവരായി തീരും. സാങ്കേതികവിദ്യയുടെ വികാസംമൂലം തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയമാണ് പലര്‍ക്കും.
എന്നാല്‍, പുതിയ സാങ്കേതികവിദ്യകളുടെ കണ്ടെത്തലുകളിലൂടെ ഇപ്പോഴുള്ള തൊഴിലുകള്‍ നഷ്ടപ്പെടുമെങ്കിലും അതിലേറെ അവസരങ്ങള്‍ സൃഷ്ടിക്കും. കൃത്യമായ ഡാറ്റ അനാലിസിസ് വഴി രോഗനിര്‍ണയം നടത്താന്‍ റോബോട്ടിന് സാധിക്കും.
ഇത് ഡോക്ടറുടെ ജോലി ഇല്ലാതാക്കുകയല്ല ചെയ്യുന്നത്. മുന്‍കൂട്ടി രോഗനിര്‍ണയം നടത്തിയ രോഗിയെ ചികിത്സിക്കാന്‍ കുറഞ്ഞസമയം കൊണ്ട് ഡോക്ടര്‍ക്ക് ഇതിലൂടെ സാധിക്കും.
അഞ്ച് രോഗികളുടെ സ്ഥാനത്ത് 20 രോഗികളെ ഇപ്രകാരം ചികിത്സിക്കാം. കംപ്യൂട്ടര്‍ യുഗത്തിലും നമ്മുടെ സര്‍ക്കാര്‍കാര്യങ്ങള്‍ നടക്കുന്നത് ഫയലുകളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."