നേരില്കാണാനോ ആശ്വസിപ്പിക്കാനോ മന്ത്രി ഇതുവരെ എത്തിയിട്ടില്ല; സുഷമാ സ്വരാജിനെതിരേ ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍
ന്യൂഡല്‍ഹി: ഇറാഖില്‍ ഐ.എസ് ഭീകരര്‍ വധിച്ച ഇന്ത്യക്കാരുടെ ബന്ധുക്കള്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരേ രംഗത്ത്. തങ്ങളെ നേരില്കാണാനോ ആശ്വസിപ്പിക്കാനോ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ബന്ധുക്കളുടെ പ്രധാന ആരോപണം. അതുപോലെ മന്ത്രി കാണാനായി ശ്രമിക്കുമ്പോഴെല്ലാം അവസരം നിഷേധിക്കുകയാണെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. മന്ത്രിയെ കാണാനായി അനുവാദം വാങ്ങനായി ഓഫിസുമായി ബന്ധപ്പെടുമ്പോള്‍ മന്ത്രി തിരക്കിലാണെന്നും ഭീകരര്‍ വധിച്ച ഇന്ത്യക്കാരുടെ ശേഷിപ്പുകള്‍ നാട്ടിലെത്തിക്കുന്നതിനുള്ള തുടര്‍നടപടികളുടെ തിരക്കിലാണെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.
2014 ജൂണിലാണ് ഇറാഖില്‍ വച്ച് 39 ഇന്ത്യക്കാരെ കാണാതായത്. ഇവര്‍ കൊല്ലപ്പെട്ടെന്ന വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും കേന്ദ്രസര്‍ക്കാര്‍ അത് നാലു വര്‍ഷത്തോളം നിഷേധിക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ ദിവസമാണ് ഇവര്‍ കൊല്ലപ്പെട്ടെന്ന വിവരം പാര്‍ലമെന്റില്‍ സുഷമ സ്വരാജ് അറിയിക്കുന്നത്. ഇതിനെതിരേ നിരവധി പേര് രംഗത്തെത്തിയിരുന്നു. മരിച്ചവരുടെ ബന്ധുക്കളെ പോലും അറിയിക്കാതെ പാര്‍ലമെന്റില്‍ അറിയിച്ച പ്രവൃത്തി ഒരിക്കലും നല്ലതായില്ലെന്ന് നിരവധി പേര് ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."