വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ക്കുള്ള പരിശീലന പരിപാടി തുടങ്ങി
മുളങ്കുന്നത്തുകാവ്: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമുള്ള മൂന്നു ദിവസത്തെ പരിശീലനം കിലയില്‍ തുടങ്ങി. സംസ്ഥാന തല പരിശീലന പരിപാടിയുടെ ഉദ്ഘാടനം കില ഡയറക്ടര്‍ ഡോ. പി.പി ബാലന്‍ നിര്‍വഹിച്ചു.
കോഴ്‌സ് ഡയറക്ടര്‍ ഡോ.ജെ.ബി രാജന്‍, സംസ്ഥാന കോഡിനേറ്റര്‍ എ.എസ് പ്രതാപ്‌സിംഗ്, കോഡിനേറ്റര്‍മാരായ കെ. സദനരാജന്‍, അഡ്വ.സി.കെ സാജിറ എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയാണ് തയാറാക്കിയിട്ടുള്ളത്. തിരുവനന്തപുരം, കണ്ണൂര്‍, ഇടുക്കി ജില്ലകളിലെ 22 ഗ്രാമപഞ്ചായത്തുകളില്‍ നിന്നുളള 100 പേരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
വികസന സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചുമതലകള്‍, പശ്ചാത്തല-പാര്‍പ്പിട സൗകര്യം കെട്ടിടനിര്‍മാണ നിയന്ത്രണം, പ്രാദേശിക വികസനം, പഞ്ചവത്സര പദ്ധതികള്‍, വികസന സമീപനം, പ്രാദേശിക സര്‍ക്കാര്‍ പദ്ധതികള്‍, പദ്ധതി സംയോജന സാധ്യതകള്‍, ജില്ലാ പദ്ധതി, സ്ഥിതി വിവര കണക്കുകളുടെ ശേഖരണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചാണ് പരിശീലം. ടി. ബാലചന്ദ്രന്‍ നായര്‍, യു.വി ബാബുരാജ്, കെ. ഗോപാലന്‍ തുടങ്ങിയവരാണ് പരിശീലനത്തിനു നേതൃത്വം നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."