HOME
DETAILS

കോടതിയിലെ ഫയല്‍ കടത്ത്; അന്വേഷണം തുടരുന്നു

  
backup
March 26 2018 | 05:03 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ab%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%85


നെടുങ്കണ്ടം: കോടതിയില്‍നിന്നു ഗുമസ്തന്റെ നേതൃത്വത്തില്‍ കടത്തിയ ഫയലുകളുടെ പകര്‍പ്പ് പൊലിസ് സ്‌റ്റേഷനുകളില്‍ നിന്നെടുത്തു നിയമനടപടി പൂര്‍ത്തീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
നെടുങ്കണ്ടം കോടതിയില്‍നിന്നു കടത്തിയ 113 കേസുകളുടെ ഫയലുകളുടെ പകര്‍പ്പാണ് പൊലിസ് സ്‌റ്റേഷനുകളില്‍ നിന്ന് എത്തിക്കുക. ഇതു സംബന്ധിച്ചുള്ള നിര്‍ദേശം പൊലിസ് സ്‌റ്റേഷനുകള്‍ക്കു കൈമാറി.
ഫയലുകള്‍ എത്തുന്നതനുസരിച്ച് പ്രതികള്‍ക്കെതിരെയുള്ള നടപടികള്‍ കോടതി ആരംഭിക്കും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് കോടതിയില്‍ സൂക്ഷിച്ച പെറ്റിക്കേസ് ഫയലുകള്‍ ഗുമസ്തന്‍ കടത്തിയത്. കേസില്‍പ്പെട്ടവരില്‍നിന്ന് ഇതുവഴി രണ്ടു ലക്ഷത്തിലധികം രൂപ തട്ടിയെടുത്തതായാണ് ആരോപണം. തുടര്‍ന്ന്, ആരോപണ വിധേയനായ ഗുമസ്തനെ കോടതിയില്‍നിന്നു പുറത്താക്കിയിരുന്നു.
പെറ്റി കേസുകളിലെ പ്രതികള്‍ കോടതിയില്‍ പിഴയടയ്ക്കുന്നതിനായി എത്തിയപ്പോള്‍ പല തവണകളായി ഇവരില്‍നിന്നു തന്ത്രപരമായി പണം കൈക്കലാക്കി. ഇതിനുശേഷം ഈ കേസുകളുമായി ബന്ധപ്പെട്ട ഫയലുകളും ഗുമസ്തന്‍ കടത്തി. മദ്യപിച്ചു വാഹനമോടിക്കല്‍, രേഖകളില്ലാതെ വാഹനമോടിക്കല്‍ തുടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട ഫയലുകളാണ് കാണാതായത്.
നിസ്സാര പെറ്റിയില്‍ തീരേണ്ട കേസുകളിലെ പ്രതികളില്‍നിന്നാണ് കോടതിയില്‍ അടയ്ക്കാനെന്ന വ്യാജേന 1000 മുതല്‍ 3000 രൂപ വരെ ഗുമസ്തന്‍ വാങ്ങിയത്. സംഭവത്തെക്കുറിച്ചു നെടുങ്കണ്ടം പൊലിസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago
No Image

വിമാനത്തിനകത്തിരുന്ന് പുകവലിച്ചു യാത്രക്കാരൻ കൊച്ചിയിൽ പിടിയിൽ

Kerala
  •  3 months ago