HOME
DETAILS

കീഴാറ്റൂര്‍ വയലിലെ രാഷ്ട്രീയ നീരൊഴുക്ക്

  
backup
March 26, 2018 | 7:44 PM

kizattoor-vyalile-rashtriya-neerozhukk

വയല്‍ക്കിളി സമരത്തിനു പിന്തുണയുമായി നടന്ന ബഹുജന മാര്‍ച്ചിന്റെ പിറ്റേദിവസം ആയതുകൊണ്ടു തന്നെ ഇന്നലെ സഭയില്‍ ഒഴുകിപ്പരന്നത് കീഴാറ്റൂര്‍ രാഷ്ട്രീയമാണ്. ധനവിനിയോഗ ബില്ലിന്‍മേലുള്ള ചര്‍ച്ചയ്ക്കു തുടക്കമിട്ട ടി.വി രാജേഷ് വിഷയം എടുത്തിട്ടതോടെ പലരും അത് ഏറ്റുപിടിച്ചു. എന്നാല്‍, കീഴാറ്റൂരില്‍ തൊട്ടാല്‍ പൊള്ളാനിടയുള്ള രാഷ്ട്രീയ പശ്ചാത്തലമുള്ളവര്‍ വിഷയത്തില്‍ സ്പര്‍ശിച്ചതുമില്ല.

പലതരം മൗലികവാദങ്ങള്‍ നാട്ടില്‍ ഉയരുന്നുണ്ടെന്നും അവ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമാണെന്നും രാജേഷ്. കീഴാറ്റൂരില്‍ ബൈപാസ് വരുന്നതിനെ എതിര്‍ക്കുന്ന കപട പരിസ്ഥിതി വാദികളെ ഒറ്റപ്പെടുത്തിയില്ലെങ്കില്‍ കേരളം വലിയ വില നല്‍കേണ്ടി വരും. കീഴാറ്റൂരില്‍ ബൈപാസ് വേണ്ടെങ്കില്‍ ഈരാറ്റുപേട്ടയിലും മുണ്ടക്കയത്തും ബൈപാസ് വേണ്ടെന്ന് കീഴാറ്റൂരില്‍ സമരത്തിനെത്തിയ എം.എല്‍.എ പറയുമോ എന്ന് പി.സി ജോര്‍ജിനെ ലക്ഷ്യംവച്ച് രാജേഷിന്റെ ചോദ്യം. ബൈപാസ് വേണ്ടെന്നതല്ല കീഴാറ്റൂരിലെ പ്രശ്‌നമെന്നു പി.സി ജോര്‍ജിന്റെ മറുപടി. ഒരു ജനവിഭാഗം ഒരു കാര്യം പറഞ്ഞാല്‍ അതു കേള്‍ക്കണം. അവിടെ ബൈപാസ് പണിയാന്‍ എട്ടു ലക്ഷം ലോഡ് മണ്ണു വേണം.
അതിനു പരിസരങ്ങളിലെ കുന്നുകള്‍ ഇടിച്ചുനിരത്തുമെന്ന ആശങ്ക നാട്ടുകാര്‍ക്കുണ്ട്. കൂടാതെ വയലിലെ നീരൊഴുക്ക് ഇല്ലാതാകുമെന്നും ഗ്രാമം രണ്ടായി മുറിയുമെന്നുമുള്ള ആശങ്കയുമുണ്ട്. ഒരു വിദഗ്ധനെ ചുമതലപ്പെടുത്തി കാര്യങ്ങള്‍ പഠിച്ചു പരിഹാരം കണ്ടെത്തി ബൈപാസ് പണിയുകയാണ് വേണ്ടെതെന്ന് ജോര്‍ജ്.
ദേശീയപാത വികസനത്തിന് തന്റെ മണ്ഡലത്തില്‍ ഏറ്റെടുക്കുന്ന സ്ഥലത്ത് ക്ഷേത്രവും വയലുമൊക്കെ ഉണ്ടായിട്ടും നാട്ടുകാര്‍ സഹകരിക്കുന്നുണ്ടെന്ന് സി. കൃഷ്ണന്‍. കേരളത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്കു മാവോയിസ്റ്റുകള്‍ തുരങ്കംവയ്ക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് എ.എം ആരിഫ്. അത്തരക്കാരുടെ സമരങ്ങള്‍ക്കു പ്രതിപക്ഷം കൂട്ടുനില്‍ക്കുകയാണ്. വയല്‍ക്കിളികള്‍ക്കു പിന്തുണ നല്‍കുന്നവരുടെ കൂട്ടത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയുമൊക്കെയുണ്ടെന്നും ആരിഫ്. കീഴാറ്റൂരില്‍ സമരത്തിനു വന്നവരാരും ഒരു ബദല്‍ മാര്‍ഗം പറഞ്ഞില്ലെന്നും വയല്‍ നികത്താതെ എങ്ങനെ ബൈപാസ് പണിയുമെന്നു പറഞ്ഞുതരണമെന്നും ജെയിംസ് മാത്യു.
കീഴാറ്റൂരില്‍ സമരം ചെയ്യുന്ന പഴയ സഖാക്കളെ കഴുകന്‍മാരെന്നു വിളിച്ചു സി.പി.എം നേതാക്കള്‍ തന്നെയാണ് പ്രശ്‌നം വഷളാക്കിയതെന്ന് പി. ഉബൈദുല്ല. സമരം നടക്കുന്നത് സി.പി.എമ്മിന്റെ പാര്‍ട്ടി ഗ്രാമത്തിലാണെന്ന് പി.കെ ബഷീര്‍. അതുകൊണ്ട് ഭരണപക്ഷം കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടത് സ്വന്തം സഖാക്കളെയാണ്. കീഴാറ്റൂരിനടത്തുള്ള മണ്ഡലത്തിന്റെ പ്രതിനിധി കെ.സി ജോസഫ് വയല്‍ക്കിളി സമരത്തെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെയാണ് പ്രസംഗിച്ചത്.
വയല്‍ക്കിളി സമരത്തെ പിന്തുണയ്ക്കുന്ന സി.പി.ഐയുടെ അംഗങ്ങളായ ആര്‍. രാമചന്ദ്രനും ഇ.കെ വിജയനും ചര്‍ച്ചയില്‍ പങ്കെടുത്തെങ്കിലും സമരത്തെക്കുറിച്ച് ഒന്നും മിണ്ടിയില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൊണ്ടിമുതല്‍ തിരിമറിക്കേസ്;ആന്റണി രാജു കുറ്റക്കാരന്‍

Kerala
  •  2 days ago
No Image

ശബരിമല സ്വർണക്കൊള്ള: ജോൺ ബ്രിട്ടാസും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിൽ അടുത്ത ബന്ധം: ബ്രിട്ടാസിന്റെ ഫോൺ രേഖകൾ പരിശോധിക്കണം; അടൂർ പ്രകാശ്

Kerala
  •  2 days ago
No Image

സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്; 99,000ത്തിന് മുകളില്‍ തന്നെ

Economy
  •  2 days ago
No Image

കെ-ടെറ്റ്  നിര്‍ബന്ധമാക്കിയ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു; തീരുമാനം അധ്യാപക സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് 

Kerala
  •  2 days ago
No Image

ഇൻസ്റ്റ​ഗ്രാമിലെ തർക്കം വഷളായി; ഉത്തർ പ്രദേശിൽ ദലിത് ബാലനെ നഗ്നനാക്കി മർദ്ദിച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടു; പ്രതികൾ ഒളിവിൽ

National
  •  2 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതല്‍ തെളിവുകള്‍ തേടി എസ്.ഐ.ടി, ചോദ്യം ചെയ്യലില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന

Kerala
  •  2 days ago
No Image

പ്രൊഫസർ നിരന്തരം പിന്തുടർന്ന് ഉപദ്രവിച്ചു, മോശം ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു; ഹിമാചലിലെ വിദ്യാർഥിനിയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

National
  •  2 days ago
No Image

നേപ്പാള്‍: വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറി; ദുരന്തമൊഴിവായത് തലനാരിഴക്ക്

International
  •  2 days ago
No Image

മെക്സിക്കോയിൽ ഭൂകമ്പം, 6.5 തീവ്രത രേഖപ്പെടുത്തി; രണ്ട് മരണം, 12 പേർക്ക് പരുക്ക്

International
  •  2 days ago
No Image

യു.എ.ഇയിലെ ജുമുഅ സമയത്തിലെ മാറ്റം പ്രാബല്യത്തിൽ: ആദ്യ ദിവസം പതിവിലും നേരത്തെ പള്ളികളിൽ എത്തി വിശ്വാസികൾ

uae
  •  2 days ago