HOME
DETAILS
MAL
കടലിലെ മാലിന്യങ്ങള്‍ റോഡ് നിര്‍മാണങ്ങളില്‍ ഉപയോഗിക്കും: മന്ത്രി
backup
March 28 2018 | 02:03 AM
തിരുവനന്തപുരം: കടലില്‍നിന്ന് മാലിന്യങ്ങള്‍ ശേഖരിച്ച് തുറമുഖങ്ങളില്‍ ഒരുക്കുന്ന പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റുകളിലൂടെ സംസ്കരിച്ച് റോഡ് നിര്‍മാണങ്ങളില്‍ ഉപയോഗിക്കുന്നതിനായി ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് 'ശുചിത്വ സാഗരം' പദ്ധതി ആസൂത്രണം ചെയ്തതായി മന്ത്രി കെ.ടി ജലീല്‍ നിയമസഭയെ അറിയിച്ചു.
ഇതിന്റെ ഭാഗമായി നീണ്ടകര തുറമുഖത്ത് ക്ലീന്‍ കേരള കമ്പനിയുടെ മേല്‍നോട്ടത്തില്‍ പ്ലാസ്റ്റിക് ഷ്രെഡിങ് യൂനിറ്റുകള്‍ സ്ഥാപിക്കാന്‍ ശുചിത്വമിഷന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് ഹാര്‍ബര്‍ എന്‍ജിനീയറിങ് യൂനിറ്റിന് തുക നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."