ഫ്രഞ്ച് ഓപണ്‍: ദ്യോക്കോവിച്, സെറീന സെമിയില്‍
പാരിസ്: ഫ്രഞ്ച് ഓപണ്‍ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ദ്യോക്കോവിച് സെമിയില്‍ കടന്നു. അനായാസ പോരാട്ടത്തില്‍ ബെറിഡിചിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 7-5, 6-3. മറ്റൊരു മത്സരത്തില്‍ ഡൊമിനിക തീം നാലു സെറ്റ് നീണ്ട പോരാട്ടത്തില്‍ ഗോഫിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 4-6, 7-6, 6-4, 6-1.
വനിതാ പോരാട്ടത്തില്‍ സെറീന വില്യംസും, ബെര്‍ട്ടെന്‍സും സെമിയില്‍ ക ടന്നിട്ടുണ്ട്. സെറീന കടുത്ത പോരാട്ടത്തില്‍ പുട്‌നിസേവയെ മറികടന്നു. സ്‌കോര്‍ 5-7, 6-4, 6-1. ഒരു സെറ്റ് നഷ്ടമായതിന് ശേഷം തിരിച്ചടിച്ചാണ് സെറീന മത്സരം സ്വന്തമാക്കിയത്. ബെര്‍ട്ടെന്‍സ് അനായാസ പോരാട്ടത്തില്‍ ബാസിന്‍സ്‌കിയെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 7-5, 6-2.
മിക്‌സഡ് ഡബിള്‍സില്‍ സാനിയ-ഡോഡിജ് സഖ്യവും പെയ്‌സ്-ഹിംഗിസ് സഖ്യവും സെമിയില്‍ കടന്നു. ചാന്‍-മിര്‍നി ജോഡിയെയാണ് സാനിയ-ഡോഡിജ് സഖ്യം വീഴ്ത്തിയത്.സ്‌കോര്‍ 1-6, 6-3, 10-6. പെയ്‌സ്-ഹിംഗിസ് സഖ്യം അനായാസ പോരാട്ടത്തില്‍ വെസ്‌നിന-സോറസ് ജോഡിയെ പരാജയപ്പെടുത്തി. സ്‌കോര്‍ 6-4, 6-3.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."