പൊട്ടിപ്പുറത്ത് കണികാ പരീക്ഷണം; പശ്ചിമഘട്ടം ആശങ്കയില്‍
തൊടുപുഴ: ഇടുക്കി ജില്ലയുടെ കിഴക്കന്‍ അതിര്‍ത്തിയോടു ചേര്‍ന്ന തമിഴ്‌നാട്ടിലെ തേനി പൊട്ടിപ്പുറത്തെ കണികാപരീക്ഷണത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സോപാധിക അനുമതി നല്‍കിയതോടെ പശ്ചിമഘട്ടം വീണ്ടും ആശങ്കയിലായി.
2010 ലാണ് തേനി പൊട്ടിപ്പുറത്ത് കണികാപരീക്ഷണശാല സ്ഥാപിക്കാന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. പ്രതിഷേധം ഉയര്‍ന്നതോടെ, 2017 മാര്‍ച്ചില്‍ കണികാപരീക്ഷണ ശാലയുടെ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയുണ്ടായി. ഈ തടസ്സ ഉത്തരവ് മറികടന്നാണ് കഴിഞ്ഞ അഞ്ചിനു കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് വീണ്ടും പച്ചക്കൊടി വീശിയത്.
ഡല്‍ഹിയില്‍ ചേര്‍ന്ന മന്ത്രാലയ വിദഗ്ധ സമിതി ദേശീയ പ്രാധാന്യമുള്ള പ്രത്യേക വിഷയമായി പരിഗണിച്ചാണ് പദ്ധതിക്ക് സോപാധിക അനുമതി. കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത 17 വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂഗര്‍ഭ കണികാ പരീക്ഷണ ശാലയില്‍നിന്ന് ജീവജാലങ്ങള്‍ക്കോ പ്രകൃതിക്കോ ദോഷകരമായ റേഡിയോ ആക്ടീവ് കണങ്ങള്‍ പുറത്തുവരില്ലെന്ന് ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച് ഉറപ്പ് നല്‍കിയിരുന്നു.
ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്, ഭാഭാ ആറ്റോമിക് റിസര്‍ച് സെന്റര്‍ എന്നിവയടക്കം ഏഴ് പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമാണ് ഇന്ത്യാ ബേസ്ഡ് ന്യൂട്രിനൊ ഒബ്‌സര്‍വേറ്ററി എന്ന തേനി പൊട്ടിപ്പുറത്തെ കണികാപരീക്ഷണം. 1500 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കിയത്. തമിഴ്‌നാട്-കേരള അതിര്‍ത്തിയിലെ സംരക്ഷിത വനമേഖലയില്‍പ്പെട്ട 63 ഏക്കര്‍ സ്ഥലം ഇതിനായി തിരഞ്ഞെടുത്തു. 1.3 കിലോമീറ്റര്‍ ഉയരമുള്ള പൊട്ടിപ്പുറം മലയില്‍ 4300 അടി താഴ്ചയില്‍ തുരങ്കമുണ്ടാക്കി നടത്തുന്നതാണ് പദ്ധതി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയപ്പോഴാണ് വിവരം പുറംലോകമറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."