മാലിന്യരഹിത കേരളത്തിന് ഊന്നല്‍ നല്‍കി പുനലൂര്‍ നഗരസഭാ ബജറ്റ്
പുനലൂര്‍: മാലിന്യരഹിത കേരളത്തിനു ഊന്നല്‍ നല്‍കുന്ന നഗരസഭാ ബജറ്റ് കെ. പ്രഭ അവതരിപ്പിച്ചു.
മാലിന്യ രഹിതനഗരം,സുലഭമായി കുടിവെള്ളമെത്തിക്കല്‍, കാര്‍ഷിക സമൃദ്ധി, എല്ലാവര്‍ക്കും വീട് എന്നീ പദ്ധതികള്‍ നടപ്പാക്കുമെന്ന് ബജറ്റില്‍ പറയുന്നു.
1550182408 കോടി വരവും 1534501 223 കോടി ചെലവും 15681185 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റില്‍ നീരദ, കേദാരം, ആര്‍ദ്രം, ആലയം,അയനം, ജ്യോതിര്‍ഗമയ, താലോലം തുടങ്ങിയ പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
നീരദ
ജപ്പാന്‍,കുര്യോട്ടുമല പദ്ധതികളില്‍ നിന്നും നഗരവാസികള്‍ക്കു വെള്ളമെത്തിക്കുന്നതിനും പുതിയ കുടിവെള്ള പദ്ധതിക്കുമാണ് 136 കോടി രൂപ പദ്ധതിക്കായി നീക്കിവെച്ചത്.
കൊടും വേനലില്‍ വാഹനത്തില്‍ ജലമെത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ക്കും പണം വകയിരുത്തി.
ആര്‍ദ്രം
ശാരീരികമാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ധനസഹായം, ഗവ.ആശുപത്രിയില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ആഹാരം, വയോജന ക്ലിനിക്ക് 'അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, സൗജന്യ ഡയാലിസിസ് പദ്ധതി.
കേദാരം
കാര്‍ഷികവൃത്തിയില്‍ സ്വയം പര്യാപ്തത മുന്നില്‍ കണ്ടാണ് നടപ്പാക്കുന്നത്.
ഫലവൃക്ഷതൈ വിതരണം, പച്ചക്കറി കൃഷി, വെറ്റില കൃഷി, പൂ കൃഷി.
ആലയം
ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീട്‌വച്ചു നല്‍കുന്നതിന് 850 വീടുകള്‍ നിര്‍മിക്കുന്നതിനു 40 കോടി രൂപയുടെ പദ്ധതി.
അയനം
ടൂറിസം മേഖലയിലെ ഒരു കാല്‍വെയ്പാണിത്. കല്ലടയാറിന്റെ തീരങ്ങള്‍ ശുചീകരിച്ച് സൗന്ദര്യത്മകമാകുന്നതിനും തൂക്കുപാലത്തില്‍ ലൈറ്റ് സ്ഥാപിക്കുന്നതിനും ചെമ്മന്തൂരില്‍ മിനി പാര്‍ക്കു നിര്‍മിക്കുന്നതിനുമുള്ള പദ്ധതി.
ജ്യോതിര്‍ഗമയ
സര്‍ക്കാര്‍ വക നഗര സഭാ വിദ്യാലയങ്ങളുടെ ആധുനികവല്‍ക്കരണ പദ്ധതികള്‍ക്കായി തക വക കൊള്ളിച്ചു.
താലോലം
അങ്കണവാടി കുട്ടികളുടെ പോഷകാഹാരത്തിനും ബേബി ഫുഡിനും പുതിയ അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണത്തിനും.
സാംസ്‌കാരികം
എന്‍. രാജഗോപാലന്‍നായര്‍ മെമ്മോറിയല്‍ ടൗണ്‍ ഹാള്‍,ശ്രീരാമവര്‍മ്മപുരം മാര്‍ക്കറ്റു നവീകരണം,മുനിസിപ്പല്‍ ഓഫിസിന് ഐ.സി.ഒ അംഗീകാരം, സ്റ്റേഡിയം നവീകരണം,പുനലൂര്‍ ബാലന്‍ ലൈബ്രറി, ബാലകലാഭവന്‍ വിപുലീകരണം തുടങ്ങിയ ഉള്‍പ്പെടുന്നു.
മഹാകവി കുമാരനാശാന്
സ്മാരകം:
കോര്‍പറേഷനെ അഭിനന്ദിച്ചു
കൊല്ലം: മഹാകവി കുമാരനാശാന് കൊല്ലം ബോട്ട് ജെട്ടിക്ക് സമീപം സ്മാരകം നിര്‍മിക്കാന്‍ ബജറ്റില്‍ ഏഴുലക്ഷം രുപ വകയിരുത്തിയ കോര്‍പറേഷനെ കാവ്യകൗമുദി കവി കൂട്ടായ്മ അഭിനന്ദിച്ചു.
മേയര്‍ വി. രാജേന്ദ്രബാബു, ഡെപ്യൂട്ടി മേയര്‍ വിജയാ ഫ്രാന്‍സിസ്, മുന്‍ മേയറും വാര്‍ഡ് കൗണ്‍സിലറുമായ ഹണി ബെഞ്ചമിന്‍, കൗണ്‍സിലര്‍മാര്‍ എന്നിവരെയും യോഗം അഭിന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."