അവസാന അലോട്ട്മെന്റ് എത്തിയില്ല: കരാറുകാര്‍ നെട്ടോട്ടത്തില്‍
തൃക്കരിപ്പൂര്‍: തദ്ദേശ സ്ഥാപങ്ങള്‍ക്ക് അനുവദിക്കേണ്ട അവസാന അലോട്ട്മെന്റ് പല പഞ്ചായത്തുകളിലും ഇന്നലെയും എത്തിയില്ല. ഇതോടെ ബില്ലുകള്‍ മാറിയെടുക്കേണ്ട കരാറുകാര്‍ നെട്ടോട്ടത്തില്‍. ഇന്നലെയാണ് ബില്ലുകള്‍ ട്രഷറിയില്‍ എത്തിക്കേണ്ട അവസാന തിയതി.
ബില്ലുകള്‍ പാസാക്കി ഇന്നലെയും അലോട്ട്മെന്റ് പ്രതീക്ഷിച്ച് കരാറുകാര്‍ പഞ്ചായത്തുകള്‍ക്കു മുന്നില്‍ കാത്തുനിന്നതല്ലാതെ അലോട്ട്മെന്റ് എത്തിയില്ല.
ചെറുകിട കരാറുകാര്‍ക്കാണ് ഏറെയും ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത്. പഞ്ചായത്തുകള്‍ക്ക് കീഴിലുള്ള റോഡുകള്‍ കരാര്‍ കൊള്ളാതെ കരാറുകാര്‍ മാറിനിന്നെങ്കിലും ഭരണസമിതിയുടെയും നാട്ടുകാരുടെയും അപേക്ഷ മാനിച്ചാണ് പല റോഡുകളും കരാറുകാര്‍ ഏറ്റെടുക്കാന്‍ തയാറായത്.
പഞ്ചായത്തിന്റെ ഫണ്ടായതിനാല്‍ പെട്ടെന്നു കിട്ടുമെന്ന ധാരണയുടെ അടിസ്ഥാനത്തിലും കരാര്‍ ഏറ്റെടുത്തവരുണ്ട്.
മാര്‍ച്ച് അവസാനിക്കുന്നതിനു മുന്‍പ് ഫണ്ട് ചെലവഴിച്ചു നൂറുശതമാനം തികയ്ക്കാന്‍ കാത്തിരുന്ന പഞ്ചായത്തുകള്‍ക്കും അവസാന അലോട്ട്മെന്റ് എത്താത്തതു തിരിച്ചടിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."