
ഉത്തരവാദിത്ത ടൂറിസത്തിനൊരുങ്ങി പാലക്കാട്
പാലക്കാട്: സംസ്ഥാന സര്‍ക്കാരും ടൂറിസം വകുപ്പും പ്രാധാന്യത്തോടെ നടപ്പിലാക്കി വരുന്ന ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് പാലക്കാട് ജില്ലയില്‍ തുടക്കമാവുകയാണ്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതിന്റെ ഭാഗമായി 2018 ഏപ്രില്‍ 17ന് ജില്ലയിലെ മുഴുവന്‍ തദ്ദേശസ്ഥാപനങ്ങളെയും ടൂറിസം സംരംഭകരെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള അവബോധ ശില്‍പ്പശാല നടത്തും.
നവീനമായ കാഴ്ച്ചപ്പാടുകള്‍ മുന്നോട്ടു വച്ചും ദീര്‍ഘവീക്ഷണത്തോടെ പ്രവര്‍ത്തിച്ചും ജനസൗഹൃദപരവും പരിസ്ഥിതി സൗഹൃദപരവുമായി ടൂറിസം വ്യവസായത്തെ മാറ്റിത്തീര്‍ക്കുന്ന കേരള ആര്‍ ടി മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ജില്ലയിലേക്ക് കൂടി വ്യാപിക്കുന്നതോടെ ടൂറിസം ഭൂപടത്തില്‍ ശ്രദ്ധേയമായ സ്ഥാനം പാലക്കാടിന് കൈവരും.
പ്രാദേശിക ജനതയുടെ ജീവിതത്തിനും പരിസ്ഥിതിക്കും ഒട്ടും ഹാനികരമാവാത്ത വിധത്തില്‍ ടൂറിസം വ്യവസായവുമായി കണ്ണിചേര്‍ത്തുകൊണ്ടുള്ള പദ്ധതികള്‍ പൂര്‍ണമായ ജനപങ്കാളിത്തത്തോടെയാണ് നടപ്പിലാക്കുന്നത്.
പ്രാദേശിക ജീവിതവും സാംസ്‌കാരിക സവിശേഷതകളും ജീവനോപാധികളുമെല്ലാം ടൂറിസവുമായി ബന്ധിപ്പിക്കുന്നതിലൂടെ പാരിസ്ഥികാഘാതം പരമാവധി കുറയുകയും ജീവിത നിലവാരം മെച്ചപ്പെടുകയും ചെയ്യും.
സംസ്ഥാനത്ത് ഇപ്പോള്‍ നടപ്പിലാക്കിവരുന്ന ഉത്തരവാദിത്ത ടൂറിസം പദ്ധതിയുടെ ഭാഗമായി ഹോംസ്റ്റേ, ഫാംസ്റ്റേ സൗകര്യങ്ങള്‍, ടെന്റ്റഡ് അക്കൊമൊഡേഷന്‍, ടൂര്‍ ഗൈഡിങ് തുടങ്ങി വിവിധ മേഖലകളില്‍ 5000 പേര്‍ക്ക് പാലക്കാട് ജില്ലയില്‍ പരിശീലനം നല്‍കും. മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണ പരിശീലനവും നല്‍കുന്നുണ്ട്. കുമരകത്ത് ആരംഭിച്ച് ലോകത്തിന്റെ തന്നെ ശ്രദ്ധാകേന്ദ്രമായ വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പാലക്കാട്ടെ തെരെഞ്ഞെടുത്ത ഗ്രാമങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ നടപ്പിലാക്കുന്നത്.
പ്രധാനമായും കല്‍പ്പാത്തി, വെള്ളിനേഴി, നെല്ലിയാമ്പതി പ്രദേശങ്ങളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്. സംസ്ഥാനത്ത് നടപ്പിലാക്കി വരുന്ന ജനപങ്കാളിത്ത ടൂറിസം പദ്ധതിയായ പെപ്പര്‍ പാലക്കാട് ജില്ലയിലേക്കും വ്യാപിപ്പിക്കും.
ജില്ലയിലെ മുഴുവന്‍ കലാകാരന്മാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ആര്‍.ടി.ഓണ്‍ലൈന്‍ കള്‍ച്ചറല്‍ ഫോറവും രൂപീകരിക്കുന്നുണ്ട്.
മാതൃകാ ഉത്തരവാദിത്ത ടൂറിസം ഗ്രാമം എന്ന പദ്ധതി നടപ്പിലാക്കുന്നതിനായി പാലക്കാട് ജില്ലയിലെ പെരുവെമ്പ്, വെള്ളിനേഴി പ്രദേശങ്ങളെ തെരഞ്ഞെടുത്തതായി ടൂറിസം, സഹകരണം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഉത്തരവാദിത്ത ടൂറിസം ശൃംഖലയുടെ ഭാഗമായി ഞവര ഉള്‍പ്പെടെ കര്‍ഷകരുടെ ജൈവ കാര്‍ഷികോല്‍പന്നങ്ങള്‍, വിവിധയിനം കരകൗശലോല്‍പ്പന്നങ്ങള്‍ എന്നിവ ഓണ്‍ലൈനായി വില്‍പ്പന നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കും. ജില്ലയില്‍ നിന്ന് അഞ്ഞൂറ് സംരംഭകരെ ഇതിനായി കണ്ടെത്തുമെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കാന്‍ ചുമതലപ്പെട്ട ഏജന്‍സി എന്ന നിലയില്‍ ഉത്തരവാദിത്ത ടുറിസം മിഷനോട് പാലക്കാട് ജില്ലയില്‍ പൂര്‍ണമായും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് അറിയിച്ചു.
ഇത് വഴി ജില്ലയിലെ കര്‍ഷകരും കുടുംബശ്രീ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ടൂറിസം മേഖലയില്‍ നിന്നും കൂടുതല്‍ വരുമാനം ലഭ്യമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന്ടൂറിസം സെക്രട്ടറി പറഞ്ഞു.
കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നേരത്തേ തന്നെ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
കോട്ടയം ജില്ലയിലെ കുമരകത്താണ് രാജ്യത്താദ്യമായി ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കി തുടങ്ങിയത്.
കുമരകത്തെ സുസ്ഥിര ടൂറിസം വികസന പദ്ധതിക്ക് യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ അവാര്‍ഡ് ലഭിക്കുമ്പോള്‍ രാജ്യത്തേക്ക് പുരസ്‌കാരം ആദ്യമായി കടന്നു വരികയായിരുന്നു.
ഉത്തരവാദിത്ത ടൂറിസം രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അവാര്‍ഡായ ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഔട്ട്സ്റ്റാന്‍ഡിങ് അച്ചീവ്‌മെന്റ് അവാര്‍ഡും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഈയിടെ നേടിയിരുന്നു.
സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കാന്‍ ചുമതലപ്പെട്ട ഏജന്‍സി എന്ന നിലയില്‍ ഉത്തരവാദിത്ത ടുറിസം മിഷനോട് പാലക്കാട് ജില്ലയില്‍ പൂര്‍ണമായും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ നിര്‍ദേശം നല്‍കിയിട്ടുïെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ് അറിയിച്ചു.
ഇത് വഴി ജില്ലയിലെ കര്‍ഷകരും കുടുംബശ്രീ പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ളവര്‍ക്ക് ടൂറിസം മേഖലയില്‍ നിന്നും കൂടുതല്‍ വരുമാനം ലഭ്യമാക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന്ടൂറിസം സെക്രട്ടറി പറഞ്ഞു.
കേരളത്തിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങള്‍ നേരത്തേ തന്നെ ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
കോട്ടയം ജില്ലയിലെ കുമരകത്താണ് രാജ്യത്താദ്യമായി ഉത്തരവാദിത്ത ടൂറിസം നടപ്പിലാക്കി തുടങ്ങിയത്.
കുമരകത്തെ സുസ്ഥിര ടൂറിസം വികസന പദ്ധതിക്ക് യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ അവാര്‍ഡ് ലഭിക്കുമ്പോള്‍ രാജ്യത്തേക്ക് പുരസ്‌കാരം ആദ്യമായി കടന്നു വരികയായിരുന്നു.
ഉത്തരവാദിത്ത ടൂറിസം രംഗത്തെ ഇന്ത്യയിലെ ഏറ്റവും വലിയ അവാര്‍ഡായ ഇന്ത്യന്‍ റെസ്‌പോണ്‍സിബിള്‍ ടൂറിസം ഔട്ട്സ്റ്റാന്‍ഡിങ് അച്ചീവ്‌മെന്റ് അവാര്‍ഡും സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ ഈയിടെ നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിഹാര്‍ വോട്ടര്‍പട്ടിക തീവ്ര പുനഃപരിശോധന: ഹരജികള്‍ ഇന്ന് സുപ്രിം കോടതിയില്‍, 'വോട്ട്വിധി' കേരളത്തിനും നിര്‍ണായകം
National
• 2 months ago
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവം: അടിയന്തിര പ്രമേയത്തിന് നോട്ടിസ് നൽകി കേരളത്തിൽ നിന്നുള്ള കോൺഗ്രസ് എം.പിമാർ
National
• 2 months ago
ടൂറിസ്റ്റുകളെ 'സുവനീര്‍ പാസ്‌പോര്‍ട്ടുകള്‍' നല്‍കി സ്വീകരിക്കാന്‍ ദുബൈ എയര്‍പോര്‍ട്ട് സജ്ജം
uae
• 2 months ago
ഒരു ഗുളിക വാങ്ങണമെങ്കില്‍ പോലും 13 കിലോമീറ്റര്‍ പോവണം; ഒരു വര്‍ഷമായിട്ടും സാധാരണ നിലയിലാവാതെ ചൂരല്‍മലക്കാരുടെ ജീവിതം
Kerala
• 2 months ago
കുഫോസ് വിസിയും ആര്‍എസ്എസ് സമ്മേളനത്തില്‍; വെട്ടിലായി സിപിഎം; പ്രതിഷേധം
Kerala
• 2 months ago
പി.എസ്.സി റാങ്ക് ലിസ്റ്റ് വന്നിട്ടും പൊലിസ് തസ്തികകളിൽ നിയമനമില്ല; ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല
Kerala
• 2 months ago
ചൂടിന് ശമനമായി യുഎഇയിലെ വിവിധ ഭാഗങ്ങളില്‍ മഴ, ആലിപ്പഴ വര്‍ഷം | UAE Weather Updates
uae
• 2 months ago
ജയിൽ സുരക്ഷ; സർക്കാരിനെ തിരുത്താൻ പഠനം; ഭരണാനുകൂല സംഘടന റിപ്പോർട്ട് തയാറാക്കുന്നു
Kerala
• 2 months ago
ജീവനെടുക്കുന്ന വേലികൾ; വെെദ്യുതി വേലികളിൽ തട്ടി അഞ്ചര വർഷത്തിനിടെ മരിച്ചത് 91 പേർ
Kerala
• 2 months ago
അസമിലെ ബുള്‍ഡോസര്‍ രാജ്: ഇരകളുടെ ദുരവസ്ഥ നേരിട്ടറിഞ്ഞ് മുസ്ലിം ലീഗ് സംഘം
National
• 2 months ago
പ്രതിഷേധത്തെത്തുടര്‍ന്ന് ദിവസവും 10 മണിക്കൂര്‍ ആക്രമണം നിര്‍ത്താന്‍ തീരുമാനിച്ച് ഇസ്റാഈല്‍; പിന്നാലെ ഗസ്സയിലേക്ക് സഹായമെത്തിച്ച് യുഎഇയും ജോര്‍ദാനും | Israel War on Gaza Live
International
• 2 months ago
ഗോവിന്ദ ചാമിയുടെ ജയില്‍ചാട്ടം; വകുപ്പ് തല അന്വഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിച്ചേക്കും
Kerala
• 2 months ago
മഴ തുടരും; ഇന്ന് നാല് ജില്ലകള്‍ക്ക് യെല്ലോ മുന്നറിയിപ്പ്; വയനാടും, കോട്ടയത്തും ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്ക് അവധി
Kerala
• 2 months ago
പട്ടിണി പിടിമുറുക്കിയ ഗസ്സയ്ക്ക് സഹായഹസ്തം നീട്ടി യുഎഇയും ജോര്‍ദാനും
International
• 2 months ago
ആര്‍എസ്എസ് മേധാവിയുടെ വിദ്യാഭ്യാസ സദസില്‍ പങ്കെടുത്തിട്ടില്ല; പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റ്; വിശദീകരണവുമായി കുഫോസ് വിസി
Kerala
• 2 months ago
വീണ്ടും മിന്നൽ സെഞ്ച്വറി; എബിഡിയുടെ കൊടുങ്കാറ്റിൽ തരിപ്പണമായി ഓസ്ട്രേലിയ
Cricket
• 2 months ago
പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സിന്റെ കാലാവാധി 5 വര്‍ഷം; ഗതാഗത നിയമത്തില്‍ ഭേദഗതിയുമായി കുവൈത്ത്
Kuwait
• 2 months ago
പത്തനംതിട്ടയിൽ വള്ളം മറിഞ്ഞ് രണ്ട് യുവാക്കൾ മരിച്ചു; ഒരാൾക്കായുള്ള തിരച്ചിൽ തുടരുന്നു
Kerala
• 2 months ago
കന്യാസ്ത്രീകളുടെ അറസ്റ്റ്; വിഷയത്തില്‍ നേരിട്ട് ഇടപണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
National
• 2 months ago
ഇംഗ്ലണ്ടിനെതിരെ ട്രിപ്പിൾ സെഞ്ച്വറിയുമായി പൊരുതിക്കയറി ഇന്ത്യ; മാഞ്ചസ്റ്റർ ടെസ്റ്റ് സമനിലയിൽ
Cricket
• 2 months ago
ലൈസന്‍സില്ലാതെ വെടിയുണ്ടകളും മദ്യവും കൈവശം വെച്ചു; കുവൈത്തില്‍ ഡോക്ടറും പൈലറ്റും അറസ്റ്റില്‍
Kuwait
• 2 months ago