HOME
DETAILS

ദുരിതംപേറി ഒന്നരമാസം മുന്‍പ് സഊദിയിലെത്തി: രോഗം മൂര്‍ച്ഛിച്ച് ആശുപത്രിയിലായ ആലപ്പുഴ സ്വദേശിനി മരിച്ചു

  
backup
March 30 2018 | 16:03 PM

46546546432131231-2

റിയാദ്: സഊദിയിലെ ദമാമില്‍ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന മലയാളി വീട്ടുജോലിക്കാരി മരിച്ചു. ആലപ്പുഴ മുള്ളത് വളപ്പില്‍ ആലിശേരി ചിറയില്‍ നെസി സൈനുദ്ധീനാണ് (55) കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മരിച്ചത്. ഒന്നരമാസം മുന്‍പ് സഊദിയില്‍ സ്വദേശിയുടെ വീട്ടില്‍ ജോലിക്കെത്തിയ ഇവര്‍ ഏതാനും ദിവസങ്ങളായി അത്യാസന്ന നിലയില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. രോഗം ഗുരുതരമായതിനാല്‍ നാട്ടിലേക്കയക്കാനോ മറ്റു ചികിത്സകള്‍ നല്‍കാനോ സാധിച്ചിരുന്നില്ല.

കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനെ തുടര്‍ന്ന് ജോലിക്കെത്തിയ ഇവരുടെ ആരോഗ്യ സ്ഥിതി സഊദിയില്‍ എത്തിയത് മുതല്‍ ക്ഷീണത്തിലായിരുന്നു. ഓരോ ദിവസം കഴിയുംതോറും കൂടുതല്‍ ക്ഷീണിതയായ ഇവരെ സ്‌പോണ്‍സര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ഫൈസല്‍, അന്‍സില്‍, അഫ്‌സല്‍ എന്നീ മൂന്നു ആണ്‍മക്കാളാണുള്ളത്. മാനസിക വൈകല്യമുള്ള രണ്ടാമത്തെ കുട്ടിയുടെ ചികിത്സക്കു വേണ്ടി പണം കണ്ടെത്തുന്നതിനാണ് ഇവര്‍ സഊദിയിലേക്ക് വന്നത്. മൃതദേഹം ദമാമില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ വരികയാണ്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago