യുവതിയുടെ ആത്മഹത്യ; ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍
കരുനാഗപ്പള്ളി: ഭര്‍തൃഗൃഹത്തില്‍ ഭര്‍ത്താവിന്റേയും ഭര്‍തൃമാതാവിന്റേയും പീഡനം സഹിക്കാനാവാതെ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇരുവരേയും കരുനാഗപ്പള്ളി പൊലിസ് അറസ്റ്റ് ചെയ്തു.
കരുനാഗപ്പള്ളി കോട്ടക്ക്പുറം സൂര്യന്‍ പറമ്പില്‍ വീട്ടില്‍ രഞ്ജിത്ത് (30), മാതാവ് സുധര്‍മ്മ (49) എന്നിവരെയാണ് കരുനാഗപ്പള്ളി എ.സി.പി ശിവപ്രസാദിന്റെ നേത്യത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. 2015ല്‍ ആണ് രഞ്ജിത്തും മീരാ മഹിയും തമ്മിലുള്ള വിവാഹം നടന്നത്.
വിവാഹവേളയില്‍ യുവതിയുടെ വീട്ടില്‍ നിന്നും 25 പവന്‍ സ്വര്‍ണവും സ്ത്രീധനവും നല്‍കിയിരുന്നു.എന്നാല്‍ വിവാഹ ദിവസം മുതല്‍ സുധര്‍മ്മ മീരയെ നിരന്തരം പിഡിപ്പിക്കുകയും വീട്ടില്‍ നിന്നും കൂടുതല്‍ സ്ത്രീ ധനം വാങ്ങി കൊണ്ട് വരണമെന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തുകയും പൈസ വാങ്ങി തന്നില്ലെങ്കില്‍ മകനുമായുള്ള ബന്ധം ഒഴിഞ്ഞ് പോകണമെന്നും പറഞ്ഞ് ക്രൂരമായി മര്‍ദിക്കുകയും ചെയ്യുമായിരുന്നു.
എന്നാല്‍ യുവതി വീട്ടില്‍ നിന്ന് പോകില്ലെന്ന് പറഞ്ഞപ്പോള്‍ വീണ്ടും ഭര്‍ത്താവും മാതാവും കൂടി മര്‍ദനം തുടര്‍ന്നു.
തുടര്‍ന്ന് 2017 ഡിസംബര്‍ 5ന് ഭര്‍തൃഗൃഹത്തില്‍ യുവതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. സംഭവം നടക്കുമ്പോള്‍ ഭര്‍ത്താവും ഭര്‍തൃമാതാവും വീട്ടില്‍ ഉണ്ടയിരുന്നെങ്കിലും ഇവര്‍ രണ്ട് പേരും മീരയെ തടയുകയോ, രക്ഷിക്കാന്‍ ശ്രമിക്കുകയോ ചെയ്തില്ല. കുറ്റത്തിന് പ്രേരണ നല്‍കി എന്ന കേസിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."