മെഡി. ഓര്‍ഡിനന്‍സ്: സി.ബി.ഐ അന്വേഷിക്കണമെന്ന്
ന്യൂഡല്‍ഹി: മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പ്രവേശനം റദ്ദാക്കിയ സുപ്രിംകോടതി ഉത്തരവ് മറികടക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്ന സംസ്ഥാന സര്‍ക്കാരിനെതിരേ ഹരജി.
കണ്ണൂര്‍ മെഡിക്കല്‍ കോളജ്, പാലക്കാട് കരുണ മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥി പ്രവേശനം സുപ്രിം കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരേ ഓര്‍ഡിനന്‍സ് ഇറക്കിയ സംസ്ഥാന സര്‍ക്കാര്‍ നടപടി സി.ബി.ഐയോ പ്രത്യേക സംഘമോ അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്.
2016-17 അധ്യയന വര്‍ഷത്തില്‍ 180 വിദ്യാര്‍ഥികളുടെ പ്രവേശനം സുപ്രിംകോടതി റദ്ദാക്കി ഏഴുമാസത്തിന് ശേഷമാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. സര്‍ക്കാരിന്റെ ഈ നീക്കത്തിന് പിന്നില്‍ അഴിമതിയുണ്ടെന്നും വിശദമായ അന്വേഷണത്തിന് ഉത്തരവിടണമെന്നുമാണ് പാലക്കാട് രംഗോരത്ത് ഗോകുല്‍ പ്രസാദ് നല്കിയ ഹരജിയില്‍ ആവശ്യപ്പെടുന്നത്.
വിദ്യാര്‍ഥി പ്രവേശനത്തില്‍ സുപ്രിംകോടതിയും ഹൈക്കോടതിയും പ്രവേശന മേല്‍നോട്ട സമിതിയും ക്രമക്കേട് കണ്ടെത്തിയിരുന്നു. കേസ് നാളെ വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."