സത്താറിന്റെ കരള്‍ മാറ്റത്തിനായി സുമനസുകള്‍ കനിയണം
കാന്തപുരം: പൂനൂരിലെ വ്യാപാരിയായ കാന്തപുരം മാവുള്ളകണ്ടി സത്താറിനെ (ലൈറ്റ്ഹൗസ്) കരള്‍രോഗ ബാധിതനായി ബംഗളൂരിലെ മണിപ്പാല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജീവന്‍ രക്ഷിക്കാന്‍ എത്രയും വേഗം കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയമാവണമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രസ്തുത ശസ്ത്രക്രിയക്ക് ഏതാണ്ട് 40 ലക്ഷം രൂപയോളം ചെലവു വരും. ഉപജീവനത്തിനായി സാധാരണ കച്ചവടം നടത്തിവരുന്ന സത്താറിന്റെ കുടുംബത്തിന് താങ്ങാനാവുന്നതിലപ്പുറമാണ് ഈ തുക. ഭാര്യയും വിദ്യാര്‍ഥികളായ മൂന്നു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് സത്താര്‍. അദ്ദേഹത്തിന്റെ അവസ്ഥ മനസിലാക്കി പൂനൂരിലെ സാമൂഹ്യ രാഷ്ട്രീയ മത സാംസ്‌കാരിക വ്യാപാര മേഖലകളിലെ പ്രമുഖര്‍ ചേര്‍ന്ന് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു.
എം.കെ രാഘവന്‍ എം.പി മുഖ്യരക്ഷാധികാരിയും പുരുഷന്‍ കടലുണ്ടി എം.എല്‍.എ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി ബിനോയ് അടക്കമുള്ള ജനപ്രതിനിധികള്‍ രക്ഷാധികാരികളും സയ്യിദ് അബ്ദുല്‍ ഫത്താഹ് അഹ്ദല്‍ അവേലത്ത് ചെയര്‍മാനും ജില്ലാപഞ്ചായത്ത് മെംബര്‍ നജീബ് കാന്തപുരം കണ്‍വീനറും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് താര അബ്ദുറഹിമാന്‍ഹാജി ട്രഷററുമായാണ് കമ്മിറ്റി രൂപീകരിച്ചത്.
മാവുള്ളകണ്ടി സത്താര്‍ ചികിത്സാ സഹായ കമ്മിറ്റി, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, താമരശ്ശേരി ടൗണ്‍ ബ്രാഞ്ച് അക്കൗണ്ട് നമ്പര്‍: 37617022455, ഐ.എഫ്.സി. കോഡ്: SBI.N-0.014576.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."