കെ.എസ്.ആര്.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരുക്ക്
കൊട്ടാരക്കര: എം.സി റോഡില്‍ കുളക്കട ആലപ്പാട്ട് ക്ഷേത്രത്തിന് സമീപം കെ.എസ്.ആര്.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ക്ക് പരുക്കേറ്റു.
ഇന്നലെ വൈകിട്ട് 4.30 ഓടെ കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസും കൊട്ടാരക്കരയില്‍ നിന്നും ഏനാത്ത് ഭാഗത്തേക്ക് പോയ ഓര്‍ഡിനറി ബസും തമ്മിലായിരുന്നു കൂട്ടിയിടിച്ചത്.പരുക്കേറ്റ,ഫാസ്റ്റ്പാസഞ്ചറിലെ ഡ്രൈവര്‍ ഓടനാവട്ടം വിലയന്തൂര്‍ ചരുവിള പുത്തന്‍ വീട്ടില്‍ മുഹമ്മദ് റാഫി(45),കണ്ടക്ടര്‍ കുഴിമതിക്കാട് തോട്ടത്തില്‍ മേലേതില്‍ ശ്രീരാജ് (46),യാത്രക്കാരായ കുംബളം ആലുവിള വീട്ടില്‍ ജോണി(46), കോട്ടയം കഴുതുരുട്ടി ആയാം കുഴി വെള്ളാപ്പള്ളി വീട്ടില്‍ സോമരാജന്( 68),വെട്ടിക്കവല ചാവരുകാവ് വീട്ടില്‍ ശുഭ (35),പള്ളിക്കല്‍ വിനോദ്ഭവനില്‍ കൃഷ്ണമ്മ(48) എന്നിവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.
ഇടിയുടെ ആഘാതത്തില്‍ ഫാസ്റ്റ് പാസഞ്ചര്‍ ക്ഷേത്രമുറ്റത്തേക്ക് പാഞ്ഞു കയറിയാണ് നിന്നത്.
സ്റ്റേജിനും കല്‍വിളക്കിനും ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ക്ഷേത്രമുറ്റത്ത് ആളില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴുവായി.
എം.സി റോഡിലെ അപകട മേഖലയാണ് കുളക്കട ആലപ്പാട് ക്ഷേത്ര ഭാഗം. എം.സി റോഡ് നവീകരിച്ചെങ്കിലും ഈ ഭാഗത്തെ കൊടും വളവ് ഒഴുവാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ ഭാഗത്ത് റോഡ് ചരിഞ്ഞ് കിടക്കുന്നത് അപകടത്തിന് കാരണമാകുന്നു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നൂറുകണക്കിന് വാഹനാപകടങ്ങളും നിരവധി മരണങ്ങളും ഈ ഭാഗത്ത് നടന്നിട്ടുണ്ട്.
നാട്ടുകാര്‍ പ്രതിഷേധിക്കുകയും ഗതാഗതം തടയുകയും ചെയ്തിട്ടും കെ.എസ്്.ടി.പി അധികൃതരുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായിട്ടില്ല. പുത്തൂര്‍ പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."