HOME
DETAILS

ദുരൂഹതയുടെ കനലുകള്‍ അണയാതെ കാരിത്താസ് കവലയിലെ അഗ്‌നിബാധ

  
backup
April 05 2018 | 06:04 AM

%e0%b4%a6%e0%b5%81%e0%b4%b0%e0%b5%82%e0%b4%b9%e0%b4%a4%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%95%e0%b4%a8%e0%b4%b2%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a3%e0%b4%af%e0%b4%be

 

സ്വന്തം ലേഖകന്‍


ഏറ്റുമാനൂര്‍: തെള്ളകം കാരിത്താസ് ജംഗ്ഷനില്‍ കഴിഞ്ഞ ദിവസം വ്യാപാരസ്ഥാപനത്തിന് തീ പിടിച്ചതില്‍ ദുരൂഹതയേറുന്നു. നാട്ടില്‍ വലിയൊരു ദുരന്തത്തിനു വഴിയോരുക്കുമായിരുന്ന അഗ്‌നിബാധയ്ക്ക് കാരണം ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാം എന്നായിരുന്നു കെട്ടിടമുടമ കൂടിയായ സ്ഥാപനമുടമയുടെ വാദം.
എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാനാനാവില്ലെന്ന് ഫയര്‍ ഫോഴ്‌സിലെ ഉദ്യോഗസ്ഥര്‍ വളിപ്പെടുത്തുന്നത്. മാര്‍ച്ച് 31നു ഉണ്ടായ അഗ്‌നിബാധയില്‍ ദുരൂഹതയേറെയാണെന്ന് നാട്ടുകാര്‍ പറയുന്നു. നാടിനെ നടുക്കുന്ന വന്‍ ദുരന്തമാണ് തലനാരിഴക്ക് വിട്ടൊഴിഞ്ഞത്. അഗ്‌നിബാധയുണ്ടായ കെട്ടിടത്തിനോട് വളരെ ചേര്‍ന്നാണ് പെട്രോള്‍ പമ്പ് സ്ഥിതി ചെയ്യുന്നത്. ഒരു തീപൊരി വീണാല്‍ ഉണ്ടാകാവുന്ന ദുരന്തത്തിന്റെ വ്യാപ്തി ഓര്‍ക്കുമ്പോള്‍ പമ്പിലെ ജീവനക്കാര്‍ സകല ദൈവങ്ങളെയും വിളിച്ചു നന്ദി പറയുന്നു. മെത്തയും മറ്റു അനുബന്ധ സാമഗ്രികളും വില്‍ക്കുന്ന കടയില്‍ നിന്നും പുക ഉയരുന്നത് കണ്ടപ്പോഴേ പെട്രോള്‍ പമ്പിലെ വൈദ്യുതി ബന്ധം ജീവനക്കാര്‍ വിശ്ചേദിച്ചിരുന്നു. വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതും രക്ഷാപ്രവര്‍ത്തനം കഴിയും വരെ നിര്‍ത്തിവെച്ചു. ഷോ റൂം സ്ഥിതി ചെയ്യുന്ന മൂന്ന് നില കെട്ടിടത്തിനും തൊട്ടു പിന്നില്‍ ഗോഡൗണ്‍ ആയി ഉപയോഗിച്ചിരുന്ന കെട്ടിടത്തിനും ഇടയില്‍ നിന്നാണ് തീ ഉയര്‍ന്നതെന്നായിരുന്നു പറഞ്ഞിരുന്നത്.
ഈ ഭാഗത്തുനിന്ന് പുക ഉയരുന്നതാണ് തൊട്ടടുത്ത പെട്രോള്‍ പമ്പ് ജീവനക്കാരും കണ്ടത്. എന്നാല്‍ ഇവിടെ നിന്നല്ല, പിന്നില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ കൂട്ടിയിട്ടിരുന്നിടത്തുനിന്നാണ് അഗ്‌നിബാധ ഉണ്ടായതെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
മാത്രമല്ല ഇവിടെ ചില കണ്‍സ്ട്രക്ഷന്‍ ജോലികളും നടന്നിരുന്നുവത്രേ. അതേസമയം അത്തരം ജോലികള്‍ ഒന്നും നടക്കുന്നില്ലെന്നായിരുന്നു കെട്ടിടമുടമ പറഞ്ഞത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അഗ്‌നിബാധയ്ക്ക് കാരണമായി പറയപെടുന്നത്. യാതൊരു വിധ സുരക്ഷാ സംവിധാനവും ഈ കെട്ടിടത്തിലോ ഇതേ സ്ഥാപനത്തിന്റെ തന്നെ മറ്റ് കെട്ടിടങ്ങളിലോ ഇല്ല. ഒരു ബിസിനസ് സ്ഥാപനം പാലിക്കേണ്ട ഒരു സുരക്ഷാ ക്രമീകരണങ്ങളും ഈ സ്ഥാപനത്തില്‍ ഉണ്ടായിരുന്നില്ലത്രേ. അതുകൊണ്ട് തന്നെ തീ അണയ്ക്കാന്‍ ഫയര്‍ ഫോഴ്‌സ് സംഘത്തിന് മണിക്കൂറുകളോളം പ്രയത്‌നിക്കേണ്ടി വന്നു. 2016 നവംബറില്‍ ഇവരുടെ തന്നെ മറ്റൊരു കെട്ടിടത്തിന് തീ പിടിച്ചിരുന്നു. പഴയ സാധനസാമഗ്രികളെല്ലാം കൂട്ടിയിട്ടിരുന്ന കെട്ടിടത്തിന് തീ കൊളുത്തിയതാകാം എന്ന് അന്നേ ഫയര്‍ ഫോഴ്‌സിനും നാട്ടുകാര്‍ക്കും സംശയം ഉണ്ടായിരുന്നു.
ഈ സംശയം ബലപ്പെട്ടതിനു പിന്നാലെ സ്ഥാപനത്തിന്റെ മറ്റ് കെട്ടിടങ്ങളിലെല്ലാം അഗ്‌നിസുരക്ഷാ സംവിധാനം ഏര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഫയര്‍ ഫോഴ്‌സ് സ്ഥാപനമുടമയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. മാത്രമല്ല താന്‍ നേരിട്ട് പല പ്രാവശ്യം ഇക്കാര്യം സ്ഥാപനമുടമയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നുവെന്ന് കോട്ടയം ഫയര്‍ സ്റ്റേഷന്‍ ഓഫീസറായ ശിവദാസന്‍ പറയുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനത്തിന് ലൈസന്‍സ് നല്‍കുമ്പോള്‍ അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് മനപൂര്‍വ്വം ഒഴിവാക്കുകയാനെന്നും പരാതിയുണ്ട്.അതേസമയം അഗ്‌നിബാധക്ക് കാരണം വ്യക്തമായി കണ്ടുപിടിച്ചാലും ആര്‍ക്കും ദോഷമില്ലാത്ത ഏതെങ്കിലും കാരണം ആയിരിക്കും റിപ്പോര്‍ട്ട് ചെയ്യുകയെന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നു.
രാഷ്ട്രീയക്കാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഇടപെടലുകളും കോടതി കയറിയിറങ്ങേണ്ടി വരുമെന്ന ഭയവുമാണ് സത്യം മറച്ചുവെക്കാന്‍ പലപ്പോഴും പ്രേരിപ്പിക്കുന്ന ഘടകം



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈബർ പൊലിസ് സ്‌റ്റേഷനുകൾ കാമറക്കണ്ണിലേക്ക്; 20 സ്‌റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിക്കാൻ അനുമതി

Kerala
  •  2 months ago
No Image

ഗസ്സയില്‍ കഴിഞ്ഞത് മിസൈല്‍ ഇരമ്പം നിലയ്ക്കാത്ത 24 മണിക്കൂര്‍; കൊല്ലപ്പെട്ടത് 60 പേര്‍

International
  •  2 months ago
No Image

പാലക്കാട് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടഞ്ഞ് പി സരിന്‍?; ഇന്ന് മാധ്യമങ്ങളെ കാണും, ഇടതു പക്ഷവുമായി ചര്‍ച്ച നടത്തിയെന്നും സൂചന

National
  •  2 months ago
No Image

ഗ്രാമീണ കുടുംബങ്ങളുടെ ഭൂവുടമസ്ഥതയില്‍ കുറവ്

Kerala
  •  2 months ago
No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago